തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​നി​ല്ലെ​ന്ന് ഷെ​ഹ്‌​ല റാ​ഷി​ദ്
Thursday, October 10, 2019 4:18 AM IST
ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ൽ​നി​ന്നും പി​ൻ‌​വാ​ങ്ങു​ക​യാ​ണെ​ന്ന് ജെ​എ​ൻ​യു മു​ൻ വി​ദ്യാ​ർ​ഥി​നി ഷെ​ഹ്‌​ല റാ​ഷി​ദ്. ജ​ന​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​ത് നി​യ​മാ​നു​സൃ​ത​മാ​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​ത്തി​ൽ ക​ക്ഷി​ചേ​രാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ചാ​ണ് ഷെ​ഹ്‌​ല തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ക്കു​ന്ന​ത്. കാ​ഷ്മീ​രി​ൽ പ്ര​ദേ​ശി​ക തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രാ​യാ​ണ് ഷെ​ഹ്‌​ല​യു​ടെ പ്ര​ഖ്യാ​പ​നം.

തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഇ​ല്ലെ​ങ്കി​ലും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​യാ​യി തു​ട​രു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ജെ​എ​ൻ​യു​വി​ൽ ദേ​ശ​വി​രു​ദ്ധ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​താ​യി ആ​രോ​പി​ച്ച് കേ​സെ​ടു​ത്ത​തോ​ടെ​യാ​ണ് ഷെ​ഹ്‌​ല അ​റി​യ​പ്പെ​ട്ടു തു​ട​ങ്ങി​യ​ത്. ഈ ​വ​ർ​ഷം ആ​ദ്യം ഷെ​ഹ്‌​ല മു​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഷാ ​ഫൈ​സ​ൽ രൂ​പീ​ക​രി​ച്ച ജ​മ്മു​കാ​ഷ്മീ​ർ പീ​പ്പി​ൾ​സ് മൂ​വ്മെ​ന്‍റി​ൽ ചേ​ർ​ന്നി​രു​ന്നു.

കാ​ഷ്മീ​രി​ലെ​ത്തു​മ്പോ​ള്‍ സ​ർ​ക്കാ​ർ നി​യ​മ​വും നീ​തി​യും മ​റ​ന്ന് പോ​വു​ക​യാ​ണെ​ന്നും, ഇ​ന്ത്യ​ന്‍ രാ​ഷ്ട്രീ​യ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് ഇ​ത്ത​ര​ത്തി​ലു​ള്ള പ​ല അ​ഡ്ജ​സ്റ്റ്‌​മെ​ന്‍റു​ക​ളും ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കേ​ണ്ടി​വ​രു​മെ​ന്നും ഷെ​ഹ്‍​ല ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. "എ​ന്‍റെ ജ​ന​ത​യെ ക്രൂ​ര​മാ​യി അ​ടി​ച്ച​മ​ർ​ത്തു​ന്ന​ത് നി​യ​മ​വി​ധേ​യ​മാ​ക്കു​ന്ന​തി​ൽ എ​നി​ക്ക് പ​ങ്കാ​ളി​യാ​കാ​ൻ ക​ഴി​യി​ല്ല. അ​തി​നാ​ൽ‌ മു​ഖ്യ​ധാ​ര രാ​ഷ്ട്രീ​യ​ത്തി​ൽ​നി​ന്നും പി​ൻ​വാ​ങ്ങു​ക​യാ​ണ്. എന്നാൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യാ​യി തു​ട​രും. സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന ഹ​ർ​ജിക്കായും സം​സ്ഥാ​ന​ത്തി​ന്‍റെ വി​ഭ​ജ​ന​ത്തി​നെ​തി​രാ​യും ഇ​നി ത​ന്‍റെ ഊ​ർ​ജം മു​ഴു​വ​ൻ ഉ​പ​യോ​ഗി​ക്കും'- അ​വ​ർ പ​റ​ഞ്ഞു.

കാ​ഷ്മീ​രി​ല്‍ സൈ​ന്യം മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം ന​ട​ത്തു​ന്ന​താ​യി ട്വീ​റ്റ് ചെ​യ്ത​തി​ന് ഷെ​ഹ്‍​ല​യ്ക്കെ​തി​രെ രാ​ജ്യ​ദ്രോ​ഹ കു​റ്റം ചു​മ​ത്തി​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.