"സ​വ​ർ​ക്ക​ർ സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ളി'; പു​ക​ഴ്ത്തി കോ​ണ്‍​ഗ്ര​സ് നേ​താ​വ് സിം​ഗ്വി
Monday, October 21, 2019 8:31 PM IST
ന്യൂ​ഡ​ൽ​ഹി: ഹി​ന്ദു മ​ഹാ​സ​ഭ നേ​താ​വാ​യി​രു​ന്ന വി​നാ​യ​ക് ദാ​മോ​ദ​ർ സ​വ​ർ​ക്ക​റെ പു​ക​ഴ്ത്തി സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​നും മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ മ​നു അ​ഭി​ഷേ​ക് സിം​ഗ്വി.

സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ട്ട​ത്തി​ൽ അ​നി​ഷേ​ധ്യ​മാ​യ പ​ങ്കു​വ​ഹി​ച്ച വ്യ​ക്തി​യാ​ണ് സ​വ​ർ​ക്ക​ർ. ദ​ളി​ത് അ​വ​കാ​ശ​പ്പോ​രാ​ട്ട നാ​യ​ക​നാ​ണ് അ​ദ്ദേ​ഹം. വ്യ​ക്തി​പ​ര​മാ​യി സ​വ​ർ​ക്ക​റു​ടെ പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ളോ​ട് യോ​ജി​പ്പി​ല്ല. അ​തി​ന്‍റെ അ​നു​യാ​യി​യു​മ​ല്ല. അ​സ്പ​ർ​ശ്യ​ർ ആ​യി​രു​ന്ന ദ​ളി​ത്് സ​മൂ​ഹ​ത്തി​ന് വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ൽ ജ​യി​ൽ വാ​സം അ​നു​ഭ​വി​ച്ചി​ട്ടു​ള്ള നേ​താ​വു​മാ​ണ് സ​വ​ർ​ക്ക​റെ​ന്നും സിം​ഗ്വി ട്വീ​റ്റ് ചെ​യ്തു.

സ​വ​ർ​ക്ക​ർ​ക്ക് ഭാ​ര​ത​ര​ത്ന ബ​ഹു​മ​തി ന​ൽ​ക​ണ​മെ​ന്ന ബി​ജെ​പി മ​ഹാ​രാ​ഷ്ട്ര ഘ​ട​ക​ത്തി​ന്‍റെ നി​ർ​ദേ​ശ​ത്തി​നി​തി​രെ കോ​ണ്‍​ഗ്ര​സ് രൂ​ക്ഷ​മാ​യ വി​മ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് സ​വ​ർ​ക്ക​റെ പു​ക​ഴ്ത്തി സിം​ഗ്വി​യു​ടെ അ​ഭി​പ്രാ​യ​പ്ര​ക​ട​നം. മ​ഹാ​രാ​ഷ്ട്ര ബി​ജെ​പി പു​റ​ത്തി​റ​ക്കി​യ പ്ര​ക​ട​ന പ​ത്രി​ക​യി​ലാ​ണ് സ​വ​ർ​ക്ക​ർ​ക്ക് ഭാ​ര​ത​ര​ത്ന ന​ൽ​കു​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്.

സ്വാ​ത​ന്ത്ര്യ സ​മ​ര​കാ​ല​ത്ത് 13 വ​ർ​ഷം ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള സ​വ​ർ​ക്ക​ർ താ​ൻ ഇ​നി മേ​ലി​ൽ ബ്രി​ട്ടീ​ഷു​കാ​ർ​ക്കെ​തി​രേ പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്ന് മാ​പ്പെ​ഴു​തി ന​ൽ​കി​യാ​ണ് ജ​യി​ൽ മോ​ച​നം നേ​ടി​യ​തെ​ന്നു ച​രി​ത്രം പ​റ​യു​ന്നു. അ​ക്കാ​ല​ത്ത് കോ​ണ്‍​ഗ്ര​സ് ന​യ​ങ്ങ​ളെ അ​ടി​മു​ടി എ​തി​ർ​ത്തി​രു​ന്ന സ​വ​ർ​ക്ക​ർ, ക്വി​റ്റ് ഇ​ന്ത്യ സ​മ​ര​ത്തെ അ​ട​ക്കം എ​തി​ർ​ത്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.