സ​മ​യം കു​റി​ക്കൂ, സം​വാ​ദ​ത്തി​നു ത​യാ​ർ; അ​മി​ത് ഷാ​യ്ക്ക് മു​ൻ ഐ​എ​എ​സു​കാ​ര​ന്‍റെ ക​ത്ത്
Friday, February 14, 2020 6:58 PM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ നി​യ​മ ദേ​ഭ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​വാ​ദ​ത്തി​നു ക്ഷ​ണി​ച്ച ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ വെ​ല്ലു​വി​ളി സ്വീ​ക​രി​ച്ച് മു​ൻ ഐ​എ​എ​സ് ഓ​ഫീ​സ​ർ ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ൻ. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ക​ണ്ണ​ൻ അ​മി​ത് ഷാ​യു​ടെ ഓ​ഫീ​സി​നു ക​ത്ത​യ​ച്ചു.

അ​മി​ത് ഷാ​യു​മാ​യി സം​വാ​ദ​ത്തി​നു ത​യാ​റാ​ണെ​ന്നും സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണു ക​ത്ത്. ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ ഒ​രു ദി​വ​സം അ​നു​വ​ദി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നെ​ന്നും മ​റു​പ​ടി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. ക​ത്തി​ന്‍റെ പ​ക​ർ​പ്പ് ക​ണ്ണ​ൻ ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ചാ​ന​ൽ പ​ടി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ സം​ബ​ന്ധി​ച്ച് താ​നു​മാ​യി ആ​ർ​ക്കെ​ങ്കി​ലും എ​ന്തെ​ങ്കി​ലും ച​ർ​ച്ച ചെ​യ്യ​ണ​മെ​ങ്കി​ൽ ത​ന്‍റെ ഓ​ഫീ​സി​ൽ​നി​ന്നു സ​മ​യം ചോ​ദി​ക്കാ​വു​ന്ന​താ​ണെ​ന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ണ്ണ​ന്‍റെ ക​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.