അ​മേ​രി​ക്ക​യി​ൽ ആ​റാ​ഴ്ച മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Thursday, April 2, 2020 10:33 AM IST
വാ​ഷിം​ഗ്ട​ണ്‍: കോ​വി​ഡ് വ്യാ​പ​നം അ​നി​യ​ന്ത്രി​ത​മാ​യി വ​ർ​ധി​ക്കു​ന്ന​തി​നി​ടെ അ​മേ​രി​ക്ക​യി​ൽ ആ​റാ​ഴ്ച മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞ് കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​രി​ച്ചു. കണക്ടികട്ട് സം​സ്ഥാ​ന​ത്താ​ണ് സം​ഭ​വം.

ലോ​ക​ത്ത് ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ൽ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ മ​ര​ണ​മാ​ണി​ത്. കണക്ടികട്ട് ഗ​വ​ർ​ണ​ർ നെ​ഡ് ലാ​മ​ന്‍റ് ആ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തുവി​ട്ട​ത്.

നേ​ര​ത്തെ, ഇ​ല്ലി​നോ​യി​സി​ലും വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ഒ​രു കു​ട്ടി മ​രി​ച്ചി​രു​ന്നു. ഒ​ൻ​പ​ത് മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​ന്‍റെ ജീ​വ​നാ​യി​രു​ന്നു അ​ന്ന് ന​ഷ്ട​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.