ഓ​ക്സി​ജ​ൻ കു​റ​വ്; ആ​ർ​സി​സി​യി​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ റ​ദ്ദാ​ക്കി
ഓ​ക്സി​ജ​ൻ കു​റ​വ്; ആ​ർ​സി​സി​യി​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ റ​ദ്ദാ​ക്കി
Saturday, May 8, 2021 4:46 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തും ഓ​ക്സി​ജ​ൻ ക്ഷാ​മം റി​പ്പോ​ർ​ട്ട് ചെ​യ്തു. ഓ​ക്സി​ജ​ൻ കു​റ​വാ​യ​തി​നാ​ൽ തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി​യി​ലെ എ​ട്ട് ശ​സ്ത്ര​ക്രി​യ​ക​ൾ മാ​റ്റി​വ​ച്ചു. ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന ശ​സ്ത്ര​ക്രി​യ​ക​ളാ​ണ് മാ​റ്റി​യ​ത്.

ഓ​ക്സി​ജ​ൻ ല​ഭ്യ​ത കു​റ​ഞ്ഞ​തി​നാ​ൽ ര​ണ്ടു ദി​വ​സ​മാ​യി ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ കു​റ​ച്ചി​രു​ന്നു. സ്വ​കാ​ര്യ മേ​ഖ​ല​യി​ലും ഓ​ക്സി​ജ​ൻ ക്ഷാ​മം മൂ​ലം കോ​വി​ഡ് ഇ​ത​ര ചി​കി​ത്സ​ക​ൾ ത​ട​സ​പ്പെ​ടു​ന്നു​ണ്ട്.

കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ൽ സം​സ്ഥാ​ന​ത്ത് രോ​ഗി​ക​ളു​ടെ എ​ണ്ണം നാ​ല് ല​ക്ഷ​ത്തി​ന് അ​ടു​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് ഓ​ക്സി​ജ​ൻ ക്ഷാ​മം തു​ട​ങ്ങി​യ​ത്. ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ല​തി​ലും ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലും ഓ​ക്സി​ജ​ൻ ക്ഷാ​മം മൂ​ലം രോ​ഗി​ക​ൾ മ​രി​ക്കു​ന്ന സം​ഭ​വം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കേ​ര​ള​ത്തി​ലും ഓ​ക്സി​ജ​ൻ ല​ഭ്യ​ത കു​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.