ഹൈക്കോടതി പരാമര്‍ശം; തോമസ് ചാണ്ടിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും
Friday, January 19, 2018 9:18 AM IST
കൊച്ചി: ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്കെതിരെ മുന്‍മന്ത്രി തോമസ് ചാണ്ടി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. നേരത്തേ ജസ്റ്റീസുമാരായ എ.എം.ഖാന്‍വില്‍ക്കറും, എ.എം.സാപ്രെയും വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ ബെഞ്ചിന് മുന്നില്‍ ഇന്ന് ഹര്‍ജി പരിഗണിക്കുന്നത്.

മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു എന്നതുൾപ്പെടെയുള്ള തുടങ്ങിയ ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കണമെന്നും, ആലപ്പുഴ ജില്ലാകളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നുമാണ് തോമസ് ചാണ്ടിയുടെ ആവശ്യം.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...