ബാ​ലി​ക​യു​ടെ കൊ​ല​പാ​ത​കം: നീ​തി​ക്കാ​യി സ​മ​രം ചെ​യ്ത സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ
Monday, January 22, 2018 9:59 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ എ​ട്ടു വ​യ​സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ നീ​തി​ക്കാ​യി സ​മ​രം ചെ​യ്ത സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. താ​ലി​ബ് ഹു​സൈ​ൻ എ​ന്ന​യാ​ളെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ബു​ധ​നാ​ഴ്ച കാ​ഷ്മീ​രി​ലെ ക​ത്വ ജി​ല്ല​യി​ൽ എ​ട്ടു വ​യ​സു​കാ​രി ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു കൗ​മാ​ര​ക്കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ചെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ക​ത്വ​യി​ൽ സ​മ​രം ന​ട​ത്തി. ഒ​രു കൗ​മാ​ര​ക്കാ​ര​ന് ഒ​റ്റ​യ്ക്ക് ബാ​ലി​ക​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്തു കൊ​ല​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു ബ​ന്ധു​ക്ക​ളു​ടെ വാ​ദം. ഇ​വ​രെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ന​ട​ത്തി​യ ലാ​ത്തി​ച്ചാ​ർ​ജി​ൽ നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് താ​ലി​ബി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ജ​മ്മു-​പ​ത്താ​ൻ​കോ​ട്ട് ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ചെ​ന്ന കു​റ്റ​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. എ​ന്നാ​ൽ പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ മു​ന​യൊ​ടി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...