പാക് മത്സ്യബന്ധനബോട്ടുകൾ ബിഎസ്എഫ് പിടിച്ചെടുത്തു
Sunday, February 25, 2018 4:38 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: സ​മു​ദ്രാ​തി​ർ​ത്തി​ലം​ഘി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ പാ​ക്കി​സ്ഥാ​ൻ ബോ​ട്ടു​ക​ൾ ബി​എ​സ്എ​ഫ് പി​ടി​ച്ചെ​ടു​ത്തു. ഗു​ജ​റാ​ത്തി​ന്‍റെ തീ​ര​ത്തു​നി​ന്ന് ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് ബോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. ബോ​ട്ടി​ൽ​നി​ന്ന് സം​ശ​യാ​സ്പ​ദ​മാ​യ യാ​തൊ​ന്നും ക​ണ്ടെ​ത്തി​യി​ല്ലെ​ന്നും ബി​എ​സ്എ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​മു​ദ്രാ​തി​ർ​ത്തി​ലം​ഘി​ച്ച ഏ​ഴ് പാ​ക് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ഈ ​മാ​സം 13ന് ​ബി​എ​സ്എ​ഫ് ഗു​ജ​റാ​ത്തി​ന്‍റെ തീ​ര​ത്തു​നി​ന്നും പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​രു​ടെ ബോ​ട്ടു​ക​ളും സൈ​ന്യം പി​ടി​ച്ചെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.