സഹകരണമേഖലക്കുള്ള കേന്ദ്ര ഫണ്ട്; നിലപാടിലുറച്ച് കടകംപള്ളി
Wednesday, March 21, 2018 9:47 PM IST
തിരുവനന്തപുരം: സഹകരണ മേഖലയ്ക്ക് 2014-15 മുതല്‍ 2017-18 വരെ കേന്ദ്ര ഫണ്ട് ഒന്നും ലഭിച്ചില്ലെന്ന നിലപാടിലുറച്ച് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സ്റ്റേറ്റ് ലിസ്റ്റില്‍ വരുന്ന വിഷയമാണ് സഹകരണം.

അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി വിഹിതമായി സംസ്ഥാനങ്ങള്‍ക്ക് പണം അനുവദിക്കാറില്ലെന്നും അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പ്രഖ്യാപിക്കുന്ന ചില പ്രത്യേക പദ്ധതികള്‍ക്ക് നീക്കിവയ്ക്കാറുള്ള ഫണ്ട് കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയാത്തതാണെന്നും മന്ത്രി വ്യക്തമാക്കി. തന്‍റെ ഫേസ്ബുക്ക് പേജിലാണ് കടകംപള്ളി ഇതുമായി ബന്ധപ്പെട്ട വിശദീകരണം നൽകിയത്.

കേരള സംസ്ഥാന ആസൂത്രണ കമ്മീഷന്‍റെ വെബ് സൈറ്റില്‍ നല്‍കിയിരിക്കുന്ന കേരള സര്‍ക്കാരിന്‍റെ പഞ്ചവത്സര പദ്ധതിയുടെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് “കേന്ദ്രഫണ്ട്.. കേന്ദ്രഫണ്ട്..” എന്ന് ചിലര്‍ അലമുറയിടുന്നതെന്നും സംസ്ഥാന പഞ്ചവത്സരപദ്ധതിയെ കേന്ദ്രത്തിന്‍റേതായി തെറ്റിദ്ധരിപ്പിക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നതെന്നും കടകംപള്ളി തുറന്നടിച്ചു. 2014ല്‍ അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാര്‍ പഞ്ചവത്സര പദ്ധതികളെ നിര്‍ജ്ജീവമാക്കിയിരുന്നുവെന്ന് ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കടകംപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം..

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...