കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഇന്ത്യൻ വെബ്സൈറ്റ് നീക്കം ചെയ്തു
Wednesday, March 21, 2018 10:36 PM IST
ന്യൂഡൽഹി: ഫേ​സ്ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​രം ചോ​ര്‍​ത്തി​യെ​ന്ന വാ​ര്‍​ത്ത പു​റ​ത്തു​വന്നതിനു പിന്നാലെ കേബ്രിഡ്ജ് അനലറ്റിക്കയുടെ ഇന്ത്യൻ വെബ്സൈറ്റ് നീക്കം ചെയ്തു. ഒവ്‌ലേന ഇന്ത്യയുടെ വെബ്സൈറ്റാണ് നീക്കം ചെയ്തത്. രാ​ഷ്ട്രീ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഫേ​സ്ബു​ക്ക് വി​വ​ര​ങ്ങ​ള്‍ ദു​രു​പ​യോ​ഗം ചെ​യ്‌​തെ​ന്നു​ള്ള വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ഇത്തരത്തിൽ വിവരങ്ങൾ ചോർന്നിട്ടുണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് ഫേസ്ബുക്കിന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു.കേം​ബ്രി​ഡ്ജ് അ​ന​ലി​റ്റി​ക്ക​യെ​ന്ന ക​മ്പ​നി​യാ​ണ് യു​പി​എ​ക്ക് വേ​ണ്ടി ഇ​ന്ത്യ​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം നടത്തിയതെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വെബ്സൈറ്റ് നീക്കം ചെയ്തത്.

ബി​​​ജെ​​​പി​​​യും കൂ​​​ട്ടാ​​​ളി​​​ക​​​ളും മു​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ കേം​​​ബ്രി​​​ജ് അ​​​ന​​​ലി​​​റ്റി​​​ക്ക​​​യെ ഉ​​​പ​​​യോ​​​ഗി​​​ച്ചെ​​​ന്നു വാ​​​ർ​​​ത്ത​​​ക​​​ൾ വ​​​ന്ന​​​തോ​​​ടെ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലാ​​​യ ബി​​​ജെ​​​പി, കോ​​​ൺ​​​ഗ്ര​​​സ് 2019 ലേ​​​ക്ക് ആ ​​​ക​​​ന്പ​​​നി​​​യോ​​​ടു ക​​​ച്ച​​​വ​​​ട​​​മു​​​റ​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​താ​​​യും ആ​​​രോ​​​പി​​​ച്ചിരുന്നു. ബി​​​ജെ​​​പി​​​യു​​​ടെ പ​​​തി​​​വു നു​​​ണ​​​പ്ര​​​ചാ​​​ര​​​ണ​​​മാ​​​ണി​​​തെ​​​ന്നായിരുന്നു കോ​​​ൺ​​​ഗ്ര​​​സ് തി​​​രി​​​ച്ച​​​ടി​​​ച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.