കാബൂളിലെ ഐഎസ് ആക്രമണം: മരണം 31 ആയി
Wednesday, March 21, 2018 11:40 PM IST
കാ​​​​​ബൂ​​​​​ൾ: അ​​​​​ഫ്ഗാ​​​​​ൻ ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ കാ​​​​​ബൂ​​​​​ളി​​​​​ന്‍റെ പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ഐ​​​​​എ​​​​​സ് ന​​​​​ട​​​​​ത്തി​​​​​യ ചാ​​​​​വേ​​​​​ർ ആ​​​​​ക്ര​​​​​മ​​​​​ണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 31 ആയി. സംഭവത്തിൽ 65 പേ​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​റ്റി​​​​​ട്ടു​​​​​ണ്ട്.
പേ​​​​​ർ​​​​​ഷ്യ​​​​​ൻ പുതുവ​​​​​ത്സ​​​​​രാ​​​​​ഘോ​​​​​ഷ​​​​​മാ​​​​​യ നൗ​​​​​റൂ​​​​​സി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കാ​​​​​നെത്തിയവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ന്‍റെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം ഐ​​​​​എ​​​​​സ് സംഘടനയായ അ​​​​​മാ​​​​​ക്വ ഏ​​​​​ജ​​​​​ൻ​​​​​സി​​​​ ഏറ്റെടുത്തു. കാ​​​​​ബൂ​​​​​ൾ സർവകലാശാലയിൽ നിന്ന് ഒ​​​​​രു കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ മാത്രം അ​​​​​ക​​​​​ലെ​​​​​യാ​​​​​ണ് ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.