നവകേരള നിർമാണത്തിന് അമേരിക്കൻ മലയാളികളുടെ പിന്തുണ തേടി മുഖ്യമന്ത്രി
Friday, September 21, 2018 5:09 AM IST
ന്യൂ​യോ​ർ​ക്ക്: പ്ര​ള​യം ദു​രി​തം വി​ത​ച്ച കേ​ര​ള​ത്തെ പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ന് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ പി​ന്തു​ണ​യു​ണ്ടാ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ന്യൂ​യോ​ർ​ക്കി​ൽ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.​അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളോ​ട് ഗ്ലോ​ബ​ൽ സാ​ല​റി ച​ല​ഞ്ചി​ൽ പ​ങ്കെ​ടു​ക്കാ​നും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ത്ഥി​ച്ചു.

പ്ര​ള​യാ​ന​ന്ത​ര കേരളത്തിന്‍റെ പു​ന​ർ​നി​ർ​മാ​ണം വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്. നാ​ശ​ന​ഷ്ട​ങ്ങ​ൾ ക​ണ​ക്കാ​ക്കി പു​ന​ർ​നി​ർ​മാ​ണം ന​ട​ത്താ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​നം. ഇ​തി​നാ​യി ക്രൗ​ണ്ട് ഫ​ണ്ടിം​ഗ് പോ​ലു​ള്ള നൂ​ത​ന മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ മാ​ന​ദ​ണ്ഡ​പ്ര​കാ​രം കി​ട്ടു​ന്ന പ​ണം പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് മ​തി​യാ​കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സാ​മ്പ​ത്തി​ക ശ​ക്തി​യാ​ണ് അ​മേ​രി​ക്ക. ഇ​തി​നാ​ൽ​ത​ന്നെ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹം കേ​ര​ള​ത്തെ അ​ക​മ​ഴി​ഞ്ഞ് സ​ഹാ​യി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മൂ​ന്നു മാ​സ​ത്തി​ന​കം ധ​ന​ദാ​താ​ക്ക​ളു​ടെ സ​മ്മേ​ള​നം വി​ളി​ക്കും. ഒ​രു മാ​സ​ത്തെ ശ​മ്പ​ളം കൊ​ടു​ക്കാ​ൻ ത​യാ​റു​ള്ള​വ​ർ പ​ങ്കെ​ടു​ക്ക​ണം. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളി​ൽ നി​ന്ന് 150 കോ​ടി രൂ​പ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് അ​മേ​രി​ക്ക​യി​ൽ എ​ത്തി ഒ​ക്ടോ​ബ​ർ 18 മു​ത​ൽ ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.