ദിനാജ്പുർ സംഘർഷം: മറ്റൊരു വിദ്യാർഥികൂടി മരിച്ചു
Saturday, September 22, 2018 1:24 AM IST
കോൽക്കത്ത: പശ്ചിമബംഗാളിലെ ദിനാജ്പുർ ജില്ലയിലെ സ്കൂളിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ഇതോടെ വ്യാഴാഴ്ച ഇസ്ലാംപൂരിലെ ദാരിബ്ഹിത്ത് ഹൈസ്ക്കൂളിലുണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.

സ്കൂളിൽ ഉറുദു അധ്യാപകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് സംഘർഷമുണ്ടായത്. വിദ്യാർഥികൾ പോലീസ് വെടിവയ്പിലാണ് മരിച്ചതെന്ന് മാതാപിതാക്കൾ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...