ന​വ​കേ​ര​ള നി​ർ​മാ​ണ​ത്തി​നു വേ​ണ്ട​ത് 27,000 കോ​ടി; യു​എ​ൻ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു
Thursday, October 11, 2018 6:58 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യാ​ന​ന്ത​ര കേ​ര​ള​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന ത​യാ​റാ​ക്കി​യ പോ​സ്റ്റ് ഡി​സാ​സ്റ്റ​ർ നീ​ഡ് അ​നാ​ലി​സി​സ് റി​പ്പോ​ർ​ട്ടി​ന്‍റെ ക​ര​ട് സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ചു. യു​എ​ൻ ആ​ക്ടിം​ഗ് റ​സി​ഡ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​റും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ഇ​ന്ത്യ​യി​ലെ മേ​ധാ​വി​യു​മാ​യ ഡോ. ​ഹെ​ൻ​ക് ബെ​ക്ക​ഡാം സം​സ്ഥാ​ന ഡി​ഡി​എ​ൻ​എ കോ​ഓ​ർ​ഡി​നേ​റ്റ​ർ വെ​ങ്കി​ടേ​സ​പ​തി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സി​നു റി​പ്പോ​ർ​ട്ടി​ന്‍റെ ക​ര​ട് കൈ​മാ​റി​യ​ത്.

റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ന​വ​കേ​ര​ള നി​ർ​മാ​ണ​ത്തി​നു 27,000 കോ​ടി രൂ​പ ആ​വ​ശ്യ​മു​ണ്ട്. റോ​ഡു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നു 8554 കോ​ടി​യും ഭ​വ​ന നി​ർ​മാ​ണ മേ​ഖ​ല​യ്ക്കു 5659 കോ​ടി​യും കൃ​ഷി, ഫി​ഷ​റീ​സി​ന് 4499 കോ​ടി​യും ഉ​പ​ജീ​വ​ന പു​ന​സ്ഥാ​പ​ന​ത്തി​നു 3903 കോ​ടി​യും ജ​ല​സേ​ച​ന​ത്തി​നു 1484 കോ​ടി​യും വാ​ട്ട​ർ ആ​ന്‍റ് സാ​നി​റ്റേ​ഷ​നു 1331 കോ​ടി​യും വേ​ണ്ടി വ​രു​മെ​ന്നു റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.

രാ​ജ്യ​ത്തെ പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​വു​ള്ള​തു​മാ​യ ആ​ദ്യ ഹ​രി​ത സം​സ്ഥാ​ന​മാ​യി കേ​ര​ള​ത്തെ രൂ​പ​പ്പെ​ടു​ത്ത​ണ​മെ​ന്നു റി​പ്പോ​ർ​ട്ട് നി​ർ​ദ്ദേ​ശി​ക്കു​ന്നു. ന​വ​കേ​ര​ള നി​ർ​മാ​ണം മി​ക​വു​റ്റ​താ​ക്കാ​ൻ മി​ക​ച്ച ആ​ഗോ​ള മാ​തൃ​ക​ക​ളും മു​ന്നോ​ട്ടു വ​യ്ക്കു​ന്നു. ആ​ഗോ​ള മാ​തൃ​ക​യി​ൽ രാ​ജ്യ​ത്തു ത​യാ​റാ​ക്കു​ന്ന ആ​ദ്യ പി​ഡി​എ​ൻ​എ റി​പ്പോ​ർ​ട്ടാ​ണി​ത്. 72 വി​ദ​ഗ്ധ​ർ പ​ത്തു ജി​ല്ല​ക​ൾ സ​ന്ദ​ർ​ശി​ച്ചാ​ണു റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.