നെ​യ്യാ​റ്റി​ൻ​ക​ര കൊ​ല​പാ​ത​കം: ഹ​രി​കു​മാ​റി​ന്‍റെ സു​ഹൃ​ത്തും ഡ്രൈ​വ​റും കീ​ഴ​ട​ങ്ങി
Tuesday, November 13, 2018 9:36 PM IST
തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ സ​ന​ൽ കു​മാ​ർ എ​ന്ന യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഡി​വൈ​എ​സ്പി ഹ​രി​കു​മാ​റി​നൊ​പ്പം ഒ​ളി​വി​ൽ പോ​യ സു​ഹൃ​ത്ത് ബി​നു​വും ഇ​വ​ർ താ​മ​സി​ച്ച തൃ​പ്പ​ര​പ്പി​ലെ ലോ​ഡ്ജി​ലെ ഡ്രൈ​വ​ർ ര​മേ​ശും കീ​ഴ​ട​ങ്ങി.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ഇ​രു​വ​രും ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ലെ​ത്തി കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. തി​ങ്കാ​ളാ​ഴ്ച രാ​ത്രി ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​യ ത​ങ്ങ​ൾ ഹ​രി​കു​മാ​റി​നെ ക​ല്ല​ന്പ​ല​ത്തെ വീ​ട്ടി​ൽ എ​ത്തി​ച്ചെ​ന്നും ചൊ​വ്വാ​ഴ്ച ഹ​രി​കു​മാ​ർ കീ​ഴ​ട​ങ്ങു​മെ​ന്നു​മാ​യി​രു​ന്നു തീ​രു​മാ​ന​മെ​ന്നും ഇ​വ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണു ഹ​രി​കു​മാ​ർ ജീ​വ​നൊ​ടു​ക്കി​യ വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ ബി​നു​വും ര​മേ​ശും തി​രു​വ​ന​ന്ത​പു​ര​ത്തെ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ലെ​ത്തി കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.