സന്നിധാനത്ത് കർശന സുരക്ഷ; പോലീസിനും ഇളവില്ല
Friday, November 16, 2018 11:35 AM IST
പത്തനംതിട്ട: ശബരിമല സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്ന പോലീസിന് ഡ്രസ് കോഡിൽ ഒരുതരത്തിലുള്ള ഇളവും വേണ്ടെന്ന് ആഭ്യന്തരവകുപ്പ് തീരുമാനിച്ചു. പതിനെട്ടാം പടിയിലും സോപാനത്തിലും ജോലി ചെയ്യുന്നവർക്ക് മാത്രമാകും ഇളവുണ്ടായിരിക്കുക. ബാക്കിയുള്ളവർ ഡ്രസ് കോഡ് കൃത്യമായി പാലിക്കണമെന്നും ഷൂസും ലാത്തിയും ഷീൽഡും കരുതിയിരിക്കണമെന്നും ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.

മുൻകാലങ്ങളിൽ ശബരിമലയിലും പരിസരങ്ങളിലും ജോലി ചെയ്യുന്ന പോലീസുകാർക്ക് ഡ്രസ് കോഡിൽ ഇളവുണ്ടായിരുന്നു. ബെൽറ്റോ ഷൂസോ ഇവർക്ക് നിർബന്ധമായിരുന്നില്ല. സംഘർഷ സാധ്യത കൂടി കണക്കിലെടുത്താണ് ലാത്തിയും ഷീൽഡും നിർബന്ധമായി കരുതാൻ പോലീസുകാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. സ്ത്രീപ്രവേശന വിധി വന്ന ശേഷം രണ്ടു തവണ നട തുറന്നപ്പോഴും സന്നിധാനത്ത് ക്രമസമാധാന പ്രശ്നങ്ങളുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.