പാ​നീ​യ​ത്തി​ൽ ല​ഹ​രി ചേ​ർ​ത്ത് എ​സ്ഐ വ​നി​താ കോ​ണ്‍​സ്റ്റ​ബി​ളി​നെ പീ​ഡി​പ്പി​ച്ചു
Sunday, November 18, 2018 2:37 PM IST
മും​ബൈ: പാ​നീ​യ​ത്തി​ൽ ല​ഹ​രി​മ​രു​ന്ന് ചേ​ർ​ത്തു ന​ൽ​കി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വ​നി​താ കോ​ണ്‍​സ്റ്റ​ബി​ളി​നെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി. ന​വി മും​ബൈ​യി​ലെ ക്രൈം ​ബ്രാ​ഞ്ചി​ലെ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

എ​സ്ഐ അ​മി​ത് ഷെ​ലാ​റി​നെ​തി​രേ​യാ​ണു കോ​ണ്‍​സ്റ്റ​ബി​ൾ പ​രാ​തി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ എ​സ്ഐ പീ​ഡി​പ്പി​ച്ചെ​ന്നാ​ണു പ​രാ​തി. ഇ​തി​ന്‍റെ വീ​ഡി​യോ അ​മി​ത് പ​ക​ർ​ത്തി​യി​രു​ന്നു. ഇ​ത് പ്ര​ച​രി​പ്പി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി പി​ന്നീ​ടും പീ​ഡി​പ്പി​ച്ചു. സി​ബി​ഡി, പ​ൻ​വേ​ൽ, ക​മോ​ത്ത്, ഖാ​ർ​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്തി​ച്ചു പീ​ഡി​പ്പി​ച്ചെ​ന്നും മ​ർ​ദി​ച്ചി​രു​ന്നെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​മി​തി​നെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​യാ​ളെ ഇ​തേ​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. 2010 മു​ത​ൽ ഒ​രേ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​വ​രാ​ണ് അ​മി​തും പ​രാ​തി​ക്കാ​രി​യു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.