കാ​ബൂ​ളി​ൽ ചാ​വേ​റാ​ക്ര​മ​ണം; 50 പേ​ർ കൊ​ല്ല​പ്പെ​ട്ടു
Tuesday, November 20, 2018 9:46 PM IST
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ൽ ചാ​വേ​ർ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ 50 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 83 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​സ്ലാ​മി​ക പ​ണ്ഡി​ത​ൻ​മാ​ർ ന​ബി​ദി​നാ​ഘോ​ഷം ന​ട​ത്തുകയായിരുന്ന ഹാ​ളി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തേ​സ​മ​യം, ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് ആ​രാ​ണെ​ന്നു വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.