കോൺഗ്രസ് നേതാക്കൾ രാജസ്ഥാനിലേക്ക്; പുതിയ തന്ത്രവുമായി രാഹുൽ
Tuesday, December 11, 2018 8:56 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​നി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ലീ​ഡ് തു​ട​രു​ന്നു. രാ​ജ​സ്ഥാ​നി​ൽ ലീ​ഡ് തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​നെ അ​ടി​യ​ന്ത​ര​മാ​യി ജ​യ്പൂ​രി​ലേ​ക്ക് അ​യ​ച്ചു.

നേ​ര​ത്തെ ഗോ​വ, മേ​ഘാ​ല​യ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് മേ​ൽ​ക്കൈ നേ​ടി​യി​ട്ടും ഭ​ര​ണം ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി വേ​ണു​ഗോ​പാ​ലി​നെ അ​ടി​യ​ന്ത​ര​മാ​യി രാ​ജ​സ്ഥാ​നി​ലേ​ക്ക് അ​യ​ച്ചി​രി​ക്കു​ന്ന​ത്. ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജെ​ഡിഎസുമാ​യി ചേ​ർ​ന്ന് ഭ​ര​ണം പി​ടി​ക്കാ​ൻ വേ​ണു​ഗോ​പാ​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.