പെ​ട്രോ​ൾ വി​ല വീ​ണ്ടും കൂ​ടി​ത്തു​ട​ങ്ങി; അ​ച്ഛാ​ദി​ൻ പു​റ​കേ ആ​നേ​വാ​ലാ..!
Thursday, December 13, 2018 10:46 AM IST
കൊ​ച്ചി: തെ​ര​ഞ്ഞെ​ടു​പ്പ് സീ​സ​ണ്‍ താ​ത്കാ​ലി​ക​മാ​യി അ​വ​സാ​നി​ച്ച​തോ​ടെ പെ​ട്രോ​ൾ വി​ല വീ​ണ്ടും വ​ർ​ധി​ച്ചു​തു​ട​ങ്ങി. പെ​ട്രോ​ൾ ലി​റ്റ​റി​ന് 11 പൈ​സ​യാ​ണ് വ്യാ​ഴാ​ഴ്ച കൂ​ടി​യ​ത്. ഡീ​സ​ൽ വി​ല​യി​ൽ മാ​റ്റ​മി​ല്ല.

തു​ട​ർ​ച്ച​യാ​യ 57 ദി​വ​സ​ത്തെ വി​ല​യി​ടി​വി​നു ശേ​ഷ​മാ​ണ് ഇ​ന്ധ​ന​വി​ല​യി​ൽ വ​ർ​ധ​ന​വു​ണ്ടാ​കു​ന്ന​ത്. കൊ​ച്ചി ന​ഗ​ര​ത്തി​ൽ ബു​ധ​നാ​ഴ്ച 72.03 രൂ​പ​യാ​യി​രു​ന്ന പെ​ട്രോ​ൾ വി​ല ഇ​ന്ന് 72.14 രൂ​പ​യാ​യി. 68.22 രൂ​പ​യാ​ണ് കൊ​ച്ചി​യി​ലെ ഡീ​സ​ൽ വി​ല.

ഒ​രു​ഘ​ട്ട​ത്തി​ൽ 85 രൂ​പ​യ്ക്കു മു​ക​ളി​ൽ എ​ത്തി​യ ഇ​ന്ധ​ന വി​ല കു​റ​ഞ്ഞ് 72 രൂ​പ​യി​ലെ​ത്തി​യി​രു​ന്നു. അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ കൂ​ടി പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു അ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.