പു​തി​യ സി​ബി​ഐ മേ​ധാ​വി: സാ​ധ്യ​ത പ​ട്ടി​ക​യി​ൽ ബെ​ഹ്റ​യി​ല്ല
Saturday, January 12, 2019 8:44 PM IST
ന്യൂ​ഡ​ൽ​ഹി: പു​തി​യ സി​ബി​ഐ ഡ​യ​റ​ക്ട​റെ ക​ണ്ട​ത്തൊ​നു​ള്ള ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ കേ​ര​ള ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യു​ടെ പേ​രി​ല്ലെ​ന്നു റി​പ്പോ​ർ​ട്ട്. പു​തി​യ സി​ബി​ഐ ഡ​യ​റ​ക്ട​ർ​മാ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി കേ​ന്ദ്ര പേ​ഴ്സ​ണ​ൽ മ​ന്ത്രാ​ല​യം ത​യാ​റാ​ക്കി​യ പ​ത്തു പേ​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ബെ​ഹ്റ​യു​ടെ പേ​രി​ല്ലെ​ന്നാ​ണു വി​വ​രം.

ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ റാ​ങ്കി​ലു​ള്ള സീ​നി​യ​ർ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രു​ക​ളാ​ണ് പ​ട്ടി​ക​യി​ൽ ഉ​ള്ള​ത്. മും​ബ​യ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സു​ബോ​ദ് കു​മാ​ർ ജ​യ്സ്വാ​ൾ, യു​പി ഡി​ജി​പി ഒ.​പി സിം​ഗ്, എ​ൻ​ഐ​എ മേ​ധാ​വി വൈ.​സി മോ​ദി എ​ന്നി​വ​രാ​ണ് സാ​ധ്യ​ത പ​ട്ടി​ക​യി​ൽ ഉ​ള്ള​ത്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ൽ ആ​ഭ്യ​ന്ത​ര സു​ര​ക്ഷ വി​ഭാ​ഗം സ്പെ​ഷ്യ​ൽ സെ​ക്ര​ട്ട​റി റി​ന മി​ത്ര, സി​ആ​ർ​പി​എ​ഫ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ രാ​ജീ​വ് റാ​യ് ഭ​ട്ട്നാ​ഗ​ർ, നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റ് ഗാ​ർ​ജ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സു​ദീ​പ് ല​ഖ്താ​ക്കി​യ, ബ്യൂ​റോ ഓ​ഫ് പോ​ലീ​സ് റി​സ​ർ​ച്ച് ആ​ന്‍റ് ഡ​വ​ല​പ്പ്മെ​ന്‍റ് മേ​ധാ​വി എ.​പി മ​ഹേ​ശ്വ​രി, നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക്രി​മി​നോ​ള​ജി ആ​ന്‍റ് ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് മേ​ധാ​വി എ​സ്. ജാ​വേ​ദ് അ​ഹ​മ്മ​ദ്, ബി​എ​സ്എ​ഫ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ര​ജ​നീ​കാ​ന്ത് മി​ശ്ര, ഇ​ന്തോ ടി​ബ​റ്റ​ൻ ബോ​ർ​ഡ​ർ പോ​ലീ​സ് മേ​ധാ​വി എ​സ്.​എ​സ് ദേ​സ്വാ​ൾ എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്.

സീ​നി​യോ​റി​റ്റി​യും അ​ഴി​മ​തി കേ​സു​ക​ൾ അ​ന്വേ​ഷി​ച്ചു​ള്ള പ്രാ​ഗ​ത്ഭ്യം, സി​ബി​ഐ മു​ൻ​പ​രി​ച​യം, വി​ജി​ല​ൻ​സ് കേ​സു​ക​ക​ളി​ലെ പ​രി​ച​യം എ​ന്നി​വ​യാ​ണ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, സു​പ്രീം​കോ​ട​തി ജ​ഡ്ജി എ.​കെ സി​ക്രി, കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​ല്ലി​കാ​ർ​ജു​ന ഖാ​ർ​ഗെ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യാ​ണ് പു​തി​യ സി​ബി​ഐ മേ​ധാ​വി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.