ഷമി വേഗത്തിൽ 100 വിക്കറ്റ് നേടിയ ഇന്ത്യൻ
Wednesday, January 23, 2019 11:01 AM IST
നേ​പ്പി​യ​ർ: ഇ​ന്ത്യ​ൻ പേ​സ്-സ്പി​ൻ ആ​ക്ര​മ​ണ​ത്തി​ൽ കീ​വീ​സ് ത​ക​ർ​ന്ന​ടി​ഞ്ഞ​തി​നി​ടെ മു​ഹ​മ്മ​ദ് ഷ​മി പു​തി​യ ച​രി​ത്ര​മെ​ഴു​തി. ഏ​ക​ദി​നത്തിൽ ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ 100 വി​ക്ക​റ്റ് നേ​ടു​ന്ന ഇ​ന്ത്യ​ന്‍ താ​ര​മെ​ന്ന റി​ക്കാ​ർ​ഡാ​ണ് ഷ​മി സ്വ​ന്ത​മാ​ക്കി​യ​ത്. മാ​ര്‍​ട്ടി​ന്‍ ഗു​പ്റ്റി​ലി​നെ പു​റ​ത്താ​ക്കി​യ​തോ​ടെ​യാ​ണ് ഷ​മി ഈ ​നേ​ട്ട​ത്തി​ലെ​ത്തി​യ​ത്.

56 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ഷ​മി​യു​ടെ നേ​ട്ടം. 59 ഏ​ക​ദി​ന​ങ്ങ​ളി​ല്‍ നി​ന്ന് 100 വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി​യി​രു​ന്ന ഇ​ര്‍​ഫാ​ന്‍ പ​ത്താ​ന്‍റെ റി​ക്കാ​ർ​ഡാ​ണ് ഷ​മി മ​റി​ക​ട​ന്ന​ത്. മ​ത്സ​ര​ത്തി​ല്‍ മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഷ​മി​യു​ടെ വി​ക്ക​റ്റ് നേ​ട്ടം ഇ​തോ​ടെ 102 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.