രാ​ഹു​ൽ വി​വാ​ഹി​ത​ന​ല്ല, അ​തു​കൊ​ണ്ട് പ്രി​യ​ങ്ക വ​ന്നു; കോ​ണ്‍​ഗ്ര​സി​നെ കൊ​ട്ടി അ​മി​ത് ഷാ
Tuesday, February 12, 2019 10:07 PM IST
ന്യൂ​ഡ​ൽ​ഹി: പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തെ വി​മ​ർ​ശി​ച്ച് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ​കു​ടും​ബാ​ധി​പ​ത്യം സം​ര​ക്ഷി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് പ്രി​യ​ങ്ക രാ​ഷ്ട്രീ​യ​ത്തി​ൽ വ​ന്ന​തെ​ന്ന് അ​മി​ത് ഷാ ​കു​റ്റ​പ്പെ​ടു​ത്തി. ഗു​ജ​റാ​ത്തി​ലെ ഗോ​ദ്ര​യി​ൽ ബി​ജെ​പി റാ​ലി​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് അ​മി​ത് ഷാ ​കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രേ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്.

രാ​ഹു​ൽ ഗാ​ന്ധി വി​വാ​ഹി​ത​ന​ല്ല. അ​തു​കൊ​ണ്ട് പ്രി​യ​ങ്ക വ​ന്നു. ഗാ​ന്ധി കു​ടും​ബ​ത്തി​ൽ ജ​നി​ക്കു​ന്ന​വ​ർ​ക്കാ​യി കോ​ണ്‍​ഗ്ര​സ് പ്ര​ധാ​ന​മ​ന്ത്രി പ​ദ​വി റി​സ​ർ​വ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലെ​ത്താ​ൻ ക​ഴി​യു​മെ​ന്ന് ഏ​തെ​ങ്കി​ലും ഒ​രു കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ക​രു​തു​ന്നു​ണ്ടോ?- അ​മി​ത് ഷാ ​ചോ​ദി​ച്ചു.

ബൂ​ത്ത് പ്ര​വ​ർ​ത്ത​ക​നാ​യി രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച താ​ൻ ബി​ജെ​പി അ​ധ്യ​ക്ഷ​നാ​യെ​ന്നും ചാ​യ​ക്ക​ട​ക്കാ​ര​ൻ പ്ര​ധാ​ന​മ​ന്ത്രി പ​ദ​വി​യി​ലെ​ത്തി​യെ​ന്നും കോ​ണ്‍​ഗ്ര​സി​നെ പ​രി​ഹ​സി​ച്ച് അ​മി​ത് ഷാ ​ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.