വ്യാജരേഖ: ഫിറോസിനെതിരെ കേസെടുത്തു
Saturday, February 16, 2019 1:29 AM IST
കോ​ഴി​ക്കോ​ട്: വ്യാ​ജ​രേ​ഖ ച​മ​ച്ചെ​ന്ന ജ​യിം​സ് മാ​ത്യു എം​എ​ല്‍​എ​യു​ടെ പ​രാ​തി​യി​ല്‍ യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ ​സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സി​നെ​തി​രെ കേ​സെടുത്തു. കോ​ഴി​ക്കോ​ട് വെ​ള്ള​യി​ല്‍ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. വ്യാ​ജ​രേ​ഖ ച​മ​ച്ചു, അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ബ​ന്ധു​നി​യ​മ​ന​ത്തി​നെ​തി​രെ താ​ൻ മ​ന്ത്രി​ക്ക് എ​ഴു​തി​യെ​ന്ന പേ​രി​ൽ ഫി​റോ​സ് വ്യാ​ജ​ക​ത്ത് പു​റ​ത്തു വി​ട്ടെ​ന്നാ​ണ് ജയിംസ് മാത്യുവിന്‍റെ ആ​രോ​പ​ണം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ജ​യിം​സ് മാ​ത്യു മു​ഖ്യ​മ​ന്ത്രി​ക്കും സ്പീ​ക്ക​ർ​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു.

സി​പി​എം നേ​താ​വ് കോ​ലി​യ​ക്കോ​ട് കൃ​ഷ്ണ​ൻ നാ​യ​രു​ടെ സ​ഹോ​ദ​ര​പു​ത്ര​ൻ ഡി.​എ​സ്. നീ​ല​ക​ണ്ഠ​ന് ഇ​ൻ​ഫ​ർ​മേ​ഷ​ൻ കേ​ര​ള മി​ഷ​നി​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​യി നി​യ​മ​നം ന​ൽ​കി​യ​തി​നെ​തി​രെ ജ​യിം​സ് മാ​ത്യു എ​ഴു​തി​യ​തെ​ന്ന പേ​രി​ൽ ഫി​റോ​സ് ക​ത്ത് പു​റ​ത്തു​വി​ട്ടെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.

ജയിംസ് മാത്യു മു​ഖ്യ​മ​ന്ത്രി​ക്ക് ന​ല്‍​കി​യ പ​രാ​തി ഡി​ജി​പി​ക്ക് കൈ​മാ​റി​യി​രു​ന്നു. തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണ​ത്തി​നാ​യി കോ​ഴി​ക്കോ​ട് ജി​ല്ല പോ​ലീ​സ് മേ​ധാ​വി കേസ് വെ​ള്ള​യി​ല്‍ പോ​ലീ​സി​ന് കൈ​മാ​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.