"പു​ൽ​വാ​മ ത​ന്‍റെ നെ​ഞ്ചി​ലും ക​ത്തു​ന്നു': തി​രി​ച്ച​ടി ഓ​ർ​മി​പ്പി​ച്ച് വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി
Sunday, February 17, 2019 9:36 PM IST
പാ​റ്റ്ന: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ജ​വാ​ൻ​മാ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ളു​മാ​യി വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. പാ​റ്റ്നയി​ൽ മെ​ട്രോ റെ​യി​ൽ പ്രോ​ജ​ക്ടി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ് മോ​ദി വി​കാ​രാ​ധീ​ന​നാ​യ​ത്.

"നി​ങ്ങ​ളു​ടെ നെ​ഞ്ചി​ലെ തീ ​എ​നി​ക്ക​റി​യാം. അ​ത് എ​ന്‍റെ ഹൃ​ദ​യ​ത്തി​ലു​മു​ണ്ട്' എ​ന്നാ​യി​രു​ന്നു മോ​ദി സദസിനോടായി പ​റ​ഞ്ഞ​ത്.ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് ഒ​ന്നി​ലേ​റെ ത​വ​ണ പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ബി​ഹാ​റി​ൽ നി​ന്നു​ള്ള സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​ർ​ക്ക് മോ​ദി ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​കയും ചെ​യ്തു. ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റും പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.