ലാ​വ്‌​ലി​ന്‍: അ​ന്തി​മ​വാ​ദം ഏ​പ്രി​ലി​ല്‍
Friday, February 22, 2019 12:48 PM IST
ന്യൂ​ഡ​ല്‍​ഹി: ലാ​വ്‌​ലി​ന്‍ കേ​സി​ല്‍ സു​പ്രീം​കോ​ട​തി ഏ​പ്രി​ല്‍ മാ​സ​ത്തി​ല്‍ അ​ന്തി​മ​വാ​ദം കേ​ള്‍​ക്കും. ആ​ദ്യ​ വാ​ര​മോ ര​ണ്ടാം വാ​ര​മോ ആ​കും കേ​സി​ൽ വാ​ദം കേ​ൾ​ക്കു​ക.​ജ​സ്റ്റീ​സ് എ​ന്‍.​വി.​ര​മ​ണ അ​ധ്യ​ക്ഷ​നാ​യു​ള്ള ബെ​ഞ്ചാ​ണ് ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്.​ലാ​വ്‌​ലി​ൻ കേ​സി​ലെ എ​ല്ലാ ഹ​ര്‍​ജി​ക​ളും ഏ​പ്രി​ലി​ല്‍ ഒ​ന്നി​ച്ചു പ​രി​ഗ​ണി​ക്കു​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

കേ​സി​ല്‍ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, മു​ന്‍ ഊ​ര്‍​ജ സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ന​ച​ന്ദ്ര​ന്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ.​ഫ്രാ​ന്‍​സി​സ് എ​ന്നി​വ​രെ ഹൈ​ക്കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കി​യി​രു​ന്നു. ഇ​തി​നെ​തി​രെ സി​ബി​ഐ സ​മ​ര്‍​പ്പി​ച്ച ഹ​ർ​ജി​യി​ലും കോ​ട​തി വാ​ദം കേ​ൾ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.