അ​ഫ്ഗാ​നി​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 31 ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു
Friday, March 15, 2019 1:41 AM IST
ഗ​സ്നി: തെ​ക്കു​കി​ഴ​ക്ക​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ 31 ഭീ​ക​ര​ർ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. ഗ​സ്നി പ്ര​വി​ശ്യ​യി​ൽ വ്യാഴാഴ്ച​യാ​ണ് വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഭീ​ക​ര​സം​ഘ​ട​ന​യാ​യ അ​ൽ​ക്വ​യ്ദ​യു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് അ​ഫ്ഗാ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഭീ​ക​ര​ർ സ​ഞ്ച​രി​ച്ച കാ​റു​ക​ൾ​ക്ക് നേ​രെ​യാ​ണ് വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഭീ​ക​ര​രെ അ​ൽ​ക്വ​യ്ദ നേ​താ​വ് മ​റ്റൊ​രു താ​വ​ള​ത്തി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്പോ​ഴാ​ണ് മി​സൈ​ൽ വ​ർ​ഷി​ച്ച​ത്. ഒ​മ്പ​തു ചാ​വേ​റു​ക​ളും കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നെ​ന്ന് ഗ​വ​ർ​ണ​റു​ടെ വ​ക്താ​വ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.