ക്രൈ​സ്റ്റ്ച​ർ​ച്ച് വെ​ടി​വ​യ്പ്: ബം​ഗ്ലാ​ദേ​ശ്-​ന്യൂ​സി​ല​ൻ​ഡ് മ​ത്സ​രം റ​ദ്ദാ​ക്കി
Friday, March 15, 2019 10:28 AM IST
ക്രൈ​സ്റ്റ്ച​ർ​ച്ച്: ന്യൂ​സി​ല​ൻ​ഡി​ലെ ഹെ​ഗ്‌​ലി പാ​ർ​ക്കി​നു സ​മീ​പം മു​സ്ലീം പ​ള്ളി​ക​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​നു പി​ന്നാ​ലെ ബം​ഗ്ലാ​ദേ​ശ്-​ന്യൂ​സി​ല​ൻ​ഡ് മൂ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റ് മ​ത്സ​രം റ​ദ്ദാ​ക്കി. ന്യൂ​സി​ല​ൻ​ഡ്- ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ർ​ഡു​ക​ൾ സം​യു​ക്ത​മാ​യാ​ണ് മ​ത്സ​രം റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ശ​നി​യാ​ഴ്ച്ച​യാ​ണ് ഹെ​ഗ്‌​ലി ഓ​വ​ൽ ടെ​സ്റ്റ് തു​ട​ങ്ങേ​ണ്ടി​യി​രു​ന്ന​ത്.

ഹെ​ഗ്‌​ലി പാ​ർ​ക്കി​ന് അ​ൽ നൂ​ർ മോ​സ്ക്കി​ലാ​ണ് വെ​ള്ളി​യാ​ഴ്ച ഉച്ചയ്ക്കാണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. പ​ള്ളി​യി​ൽ ക​ട​ന്നു ക​യ​റി​യ അ​ക്ര​മി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സം​ഭ​വ​സ​മ​യ​ത്ത് ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ടീം ​പ​ള്ളി​ക്ക് സ​മീ​പ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ത​ങ്ങ​ൾ സു​ര​ക്ഷി​ത​രാ​ണെ​ന്ന് ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് താ​രം ത​മീം ഇ​ക്‌​ബാ​ൽ ട്വീ​റ്റ് ചെ​യ്തു.

അ​തേ​സ​മ​യം, സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. സൈ​നി​ക​രു​ടെ വേ​ഷ​ത്തി​ലാ​ണ് ആ​യു​ധ​ധാ​രി എ​ത്തി​യ​തെ​ന്നും ഓ​ട്ടോ​മാ​റ്റി​ക് റൈ​ഫി​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​രി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.