കാ​ഷ്മീ​രി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ വെ​ടി​യേ​റ്റ് മൂ​ന്ന് സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​ർ കൊ​ല്ല​പ്പെ​ട്ടു
Thursday, March 21, 2019 4:21 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ മൂ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​രെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം സ്വ​യം നി​റ​യൊ​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി 10 ന് ​കാ​ഷ്മീ​രി​ലെ ഉ​ധം​പൂ​ർ സി​ആ​ർ​പി​എ​ഫ് ക്യാ​മ്പി​ലാ​യി​രു​ന്നു സം​ഭ​വം.

വാ​ക്കേ​റ്റ​ത്തെ തു​ട​ർ​ന്ന് അ​ജി​ത് കു​മാ​ർ എ​ന്ന കോ​ൺ​സ്റ്റ​ബി​ൾ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. വെ​ടി​വ​യ്പി​ൽ മൂ​ന്ന് സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​ർ കൊ​ല്ല​പ്പെ​ട്ടു. ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ രാ​ജ​സ്ഥാ​നി​ലെ ജു​ൻ​ജു​നു സ്വ​ദേ​ശി പൊ​കാ​ർ​മ​ൽ, ഡ​ൽ​ഹി സ്വ​ദേ​ശി യോ​ഗേ​ന്ദ്ര ശ​ർ​മ, ഹ​രി​യാ​ന രെ​വാ​രി സ്വ​ദേ​ശി ഉ​മേ​ദ് സിം​ഗ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​നു ശേ​ഷം സ്വ​യം നി​റ​യൊ​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച അ​ജി​ത് കു​മാ​റി​നെ ഗു​രു​ത​ര​പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശ് കാ​ൺ​പൂ​ർ സ്വ​ദേ​ശി​യാ​ണ് അ​ജി​ത് കു​മാ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.