മോദി വാരാണാസിയിൽ, കു​മ്മ​നം തി​രു​വ​ന​ന്ത​പു​ര​ത്ത്; പ​ത്ത​നം​തി​ട്ട തീ​രു​മാ​ന​മാ​യി​ല്ല
Thursday, March 21, 2019 8:13 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ആ​ദ്യ പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. കേ​ര​ള​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന 13 സീ​റ്റു​ക​ളി​ലെ 12 ഇ​ട​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. പ​ത്ത​നം​തി​ട്ട സീ​റ്റി​ലെ സ്ഥാ​നാ​ർ​ഥി​യെ കു​റി​ച്ചാ​ണ് തീ​രു​മാ​നം ആ​കാ​ത്ത​ത്. കേ​ന്ദ്ര മ​ന്ത്രി അ​ല്‍​ഫോ​ന്‍​സ് ക​ണ്ണ​ന്താ​നം എ​റ​ണാ​കു​ളം മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും ശോ​ഭ സു​രേ​ന്ദ്ര​ന്‍ ആ​റ്റി​ങ്ങ​ലും മ​ത്സ​രി​ക്കും.

കേ​ന്ദ്ര​മ​ന്ത്രി ജെ.​പി. ന​ദ്ദ​യാ​ണ് കേ​ര​ളം ഉ​ൾ​പ്പെ​ടെ 20 സംസ്ഥാനങ്ങളിലെ 184 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വാ​രാ​ണ​സി​യി​ൽ നി​ന്ന് വീ​ണ്ടും ജ​ന​വി​ധി തേ​ടും. ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​ഗാ​ന്ധി​ന​ഗ​റി​ൽ നി​ന്നും ഗ​താ​ഗ​ത മ​ന്ത്രി നി​തി​ന്‍ ഖ​ഡ്ക​രി നാ​ഗ്പു​രി​ല്‍ നി​ന്നും മ​ത്സ​രി​ക്കും. എ​ന്നാ​ൽ മു​തി​ർ​ന്ന നേ​താ​വ് എ​ൽ.​കെ.​അ​ഡ്വാ​നി​യു​ടെ പേ​ര് ആ​ദ്യ പ​ട്ടി​ക​യി​ൽ‌ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ടോം വടക്കന്‍റെ പേരും പട്ടികയിലില്ല.



കേ​ര​ള​ത്തി​ല്‍ ത​ര്‍​ക്കം നി​ല​നി​ന്നി​രു​ന്ന പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ര്‍​ത്ഥി​യെ പ്ര​ഖ്യാ​പി​ച്ചി​ല്ല. പ​ത്ത​നം​തി​ട്ട​യി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന്‍റെ അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന ആ​ർ​എ​സ്എ​സ് നി​ർ​ദേ​ശം ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത്ഷാ അം​ഗീ​ക​രി​ച്ചി​രു​ന്നു. പ​ത്ത​നം​തി​ട്ട സീ​റ്റ് സം​ബ​ന്ധി​ച്ച് നാ​ളെ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം.

കേ​ര​ള​ത്തി​ലെ ബി​ജെ​പി​യു​ടെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക
∙ തി​രു​വ​ന​ന്ത​പു​രം- കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍
∙ ആ​റ്റി​ങ്ങ​ല്‍- ശോ​ഭ സു​രേ​ന്ദ്ര​ന്‍‌
∙ കൊ​ല്ലം- കെ.​വി.​സാ​ബു
∙ ആ​ല​പ്പു​ഴ- കെ.​എ​സ് രാ​ധാ​കൃ​ഷ്ണ​ന്‍
∙ എ​റ​ണാ​കു​ളം- അ​ല്‍​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം
∙ ചാ​ല​ക്കു​ടി- എ.​എ​ന്‍ രാ​ധാ​കൃ​ഷ്ണ​ൻ
∙ പാ​ല​ക്കാ​ട്- സി. ​കൃ​ഷ്ണ​കു​മാ​ര്‍
∙ കോ​ഴി​ക്കോ​ട്- വി.​കെ പ്ര​കാ​ശ് ബാ​ബു
∙ മ​ല​പ്പു​റം- വി.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍
∙ പൊ​ന്നാ​നി- വി.​ടി. ര​മ
∙ വ​ട​ക​ര- വി.​കെ സ​ജീ​വ​ന്‍
∙ ക​ണ്ണൂ​ർ- സി.​കെ പ​ത്മ​നാ​ഭ​ന്‍
∙ കാ​സ​ര്‍​ഗോ​ഡ്- ര​വീ​ശ ത​ന്ത്രി കു​ണ്ടാ​ര്‍

ആ​ദ്യ​പ​ട്ടി​ക​യി​ലെ പ്ര​മു​ഖ​ർ

∙ വാ​രാ​ണ​സി– ന​രേ​ന്ദ്ര മോ​ദി
∙ ഗാ​ന്ധി​ന​ഗ​ർ– അ​മി​ത് ഷാ
∙ ​ല​ക്നോ-​രാ​ജ്നാ​ഥ് സിം​ഗ്
∙ നാ​ഗ്പു​ർ-​നി​തി​ൻ ഗ​ഡ്ക​രി
∙ അ​മേ​ത്തി-​സ്മൃ​തി ഇ​റാ​നി
∙ ഗാ​സി​യാ​ബാ​ദ്- വി.​കെ.​സിം​ഗ്
∙ ക​ന്യാ​കു​മാ​രി– ഡോ. ​പൊ​ൻ രാ​ധാ​കൃ​ഷ്ണ​ൻ
∙ മ​ഥു​ര– ഹേ​മ​മാ​ലി​നി
∙ അ​രു​ണാ​ച​ൽ ഈ​സ്റ്റ്– കി​ര​ണ്‍ റി​ജി​ജു
∙ ഉ​ന്നാ​വ്– സാ​ക്ഷി മ​ഹാ​രാ​ജ്
∙ കോ​ൽ​ക്ക​ത്ത നോ​ര്‍​ത്ത്– രാ​ഹു​ൽ സി​ൻ​ഹ
∙ ഉ​ദ്ദം​പു​ർ– ഡോ. ​ജി​തേ​ന്ദ്ര സിം​ഗ്
∙ വി​ശാ​ഖ​പ​ട്ട​ണം– ഡി.‌​പു​ര​ന്ദ​രേ​ശ്വ​രി
∙ അ​ന​ന്ത്നാ​ഗ്– സോ​ഫി യൂ​സ​ഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.