കോ​ൺ​ഗ്ര​സുമായി ഇ​ട​ഞ്ഞ സു​മ​ല​ത​യ്ക്കു ബി​ജെ​പി പി​ന്തു​ണ
Saturday, March 23, 2019 9:59 PM IST
ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​ത്തി​ലെ മാ​ണ്ഡ്യ ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ കോ​ൺ​ഗ്ര​സ് വി​മ​ത സ്ഥാ​നാ​ർ​ഥി​യും ന​ടി​യു​മാ​യ സു​മ​ല​ത​യ്ക്കു ബി​ജെ​പി പി​ന്തു​ണ ന​ൽ​കും. സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന സു​മ​ല​ത അം​ബ​രീ​ഷി​ന് മാ​ണ്ഡ്യ​യി​ൽ പി​ന്തു​ണ ന​ൽ​കാ​ൻ ബി​ജെ​പി തീ​രു​മാ​നി​ച്ചു. മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ഉ​ണ്ടാ​കി​ല്ല.

ശ​നി​യാ​ഴ്ച​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​നം ഉ​ണ്ടാ​യ​ത്. നേ​ര​ത്തെ ബി​ജെ​പി നേ​താ​വ് എ​സ്.​എം കൃ​ഷ്ണ​യു​മാ​യി സു​മ​ല​ത കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തി​യി​രു​ന്നു. ബി​ജെ​പി​ക്കൊ​പ്പം ചേ​രു​ക​യാ​ണെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കും ഇ​ത് കാ​ര​ണ​മാ​യി​രു​ന്നു.

മാ​ണ്ഡ്യ​യി​ല്‍ കോ​ണ്‍​ഗ്ര​സ് സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ക്കാ​ന്‍ സു​മ​ല​ത തീ​രു​മാ​നി​ച്ച​ത്. ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി കു​മാ​ര​സ്വാ​മി​യു​ടെ മ​ക​ൻ നി​ഖി​ൽ കു​മാ​ര​സ്വാ​മി​യാ​ണ് സു​മ​ല​ത​യു​ടെ എ​തി​രാ​ളി. കോ​ൺ​ഗ്ര​സി​ന്‍റെ​യും ജെ​ഡി​എ​ന്‍റെ​യും ശ​ക്തി​കേ​ന്ദ്ര​മാ​ണ് മാ​ണ്ഡ്യ. ബു​ധ​നാ​ഴ്ച​യാ​ണ് സു​മ​ല​ത പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. പി​ന്നാ​ലെ ന​ട​ന്ന റോ​ഡ് ഷോ​യി​ലും ജൂ​ബി​ലി പാ​ർ​ക്കി​ലെ മെ​ഗാ റാ​ലി​യി​ലും ആ​യി​ര​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​ക്ക് മ​റി​ക​ട​ന്ന് പാ​ർ​ട്ടി പ​താ​ക​യു​മേ​ന്തി സു​മ​ല​ത​ക്ക് ജ​യ് വി​ളി​ച്ച് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും റാ​ലി​ക്കെ​ത്തി. കോ​ൺ​ഗ്ര​സ് ജി​ല്ല നേ​താ​ക്ക​ളാ​യ സ​ച്ചി​ദാ​ന​ന്ദ ഇ​ന്ദു​വാ​ല, ആ​ന​ന്ദ്കു​മാ​ർ എ​ന്നി​വ​ർ സു​മ​ല​ത​യു​മാ​യി വേ​ദി പ​ങ്കി​ട്ടു. പി​ന്നാ​ക്ക, ദ​ളി​ത്, ന്യൂ​ന​പ​ക്ഷ, ക​ർ​ഷ​ക സം​ഘ​ട​ന നേ​താ​ക്ക​ളും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.