ത്രാസ് പൊട്ടിയ സംഭവം: ഗുരുതര പരിക്കേൽക്കാതിരുന്നത് അത്ഭുതമെന്ന് ശശി തരൂർ
Tuesday, April 16, 2019 12:15 PM IST
തി​രു​വ​ന​ന്ത​പു​രം: തു​ലാ​ഭാ​ര​ത്തി​നി​ടെ ത്രാ​സ് പൊ​ട്ടി ത​ല​യി​ൽ വീ​ണി​ട്ടും ഒ​പ്ടി​ക് ഞ​ര​മ്പു​ക​ള്‍​ക്കും ത​ല​ച്ചോ​റി​നും അ​പ​ക​ട​മു​ണ്ടാ​കാ​ത്ത​ത് വി​ഷു ദി​ന​ത്തി​ലെ യ​ഥാ​ര്‍​ഥ അ​ത്ഭു​ത​മെ​ന്നും ഗാ​ന്ധാ​രി​യ​മ്മ​ൻ ദേ​വി​ക്ക് ന​ന്ദി പ​റ​യു​ന്നു​വെ​ന്നും തിരുവനന്തപുരത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ശ​ശി ത​രൂ​ര്‍. ട്വി​റ്റ​റി​ലായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായ പ്രകടനം.

വിഷുദിനത്തിൽ രാവിലെ പതിനൊന്നിന് ഗാ​ന്ധാ​രി​യ​മ്മ​ൻ കോ​വി​ലി​ൽ തു​ലാ​ഭാ​ര​ത്തി​നി​ടെ ത്രാ​സ് പൊ​ട്ടി​വീ​ണാണ് ശ​ശി ത​രൂ​രി​ന്‍റെ തലയ്ക്ക് ഗുരുതര പ​രി​ക്കേ​റ്റ​ത്. അ​തേ​സ​മ​യം അദ്ദേഹത്തിന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് മെ​ഡി​ക്ക​ൽ കോ​ളേ​ജ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ത​ല​വേ​ദ​ന​യു​ള്ള​തി​നാ​ലും ര​ക്തം ക​ട്ട​പി​ടി​ക്കാ​തി​രി​ക്കാ​നു​ള്ള മ​രു​ന്ന് പ​തി​വാ​യി ക​ഴി​ക്കു​ന്ന​തി​നാ​ലും അ​ദ്ദേ​ഹം ന്യൂ​റോ സ​ർ​ജ​റി ഐ​സി​യു​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ത​ല​യി​ലെ മു​റി​വി​ൽ ആ​റ് തുന്നലുണ്ട്. ഇന്ന് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം ചി​കി​ത്സ തു​ട​രു​ന്ന​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ ​എം.എ​സ്.ഷ​ർ​മ്മ​ദ് അ​റി​യി​ച്ചു.

ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി ഉ​ണ്ടാ​യാ​ൽ ഇന്ന് വൈകുന്നേരം മുതൽ അദ്ദേഹം സജീവ പ്രചാരണത്തിലേക്ക് മടങ്ങിയെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.