വാ​രാ​ണ​സി​യി​ൽ പ്രി​യ​ങ്ക മ​ത്സ​രി​ക്കു​മോ? തീ​രു​മാ​നം ഉ​ട​നെ​ന്ന് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ
Tuesday, April 23, 2019 2:47 AM IST
ന്യൂ​ഡ​ൽ​ഹി: എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി വാ​രാ​ണ​സി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന കാ​ര്യ​ത്തി​ൽ ഉ​ട​ൻ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ. ഒ​രു ദേ​ശീ​യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സ് ഇ​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്നും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക​യു​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഗൗ​ര​വ​മു​ള്ള വി​ഷ​യ​മാ​യ​തി​നാ​ൽ കൂ​ടു​ത​ൽ കൂ​ടി​യാ​ലോ​ച​ന​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മോ​ദി​ക്കെ​തി​രേ വാ​രാ​ണ​സി​യി​ൽ പ്രി​യ​ങ്ക സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന ത​ര​ത്തി​ൽ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​വും പ്രി​യ​ങ്ക ത​ന്നെ​യും സൂ​ച​ന​ക​ൾ ന​ൽ​കി​യി​രു​ന്നു. ഇ​വി​ടെ കോ​ണ്‍​ഗ്ര​സ് ഇ​തേ​വ​രെ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. എ​സ്പി-​ബി​എ​സ്പി മ​ഹാ​സ​ഖ്യ​മാ​ക​ട്ടെ ശാ​ലി​നി യാ​ദ​വി​നെ ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.