സം​സ്ഥാ​ന​ത്ത് ക​ന​ത്ത പോ​ളിം​ഗ്; വ​യ​നാ​ട്ടി​ലും പ​ത്ത​നം​തി​ട്ട​യി​ലും ഇ​രു​പ​ത് ശ​ത​മാ​നം ക​ട​ന്നു
Tuesday, April 23, 2019 11:35 AM IST
കോ​ട്ട​യം: പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ന് കേ​ര​ളം വി​ധി എ​ഴു​തു​ന്പോ​ൾ ആ​ദ്യ മൂ​ന്ന​ര മ​ണി​ക്കൂ​റി​ൽ ക​ന​ത്ത പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. വ​യ​നാ​ട്ടി​ലും പ​ത്ത​നം​തി​ട്ട​യി​ലും പോ​ളിം​ഗ് ഇ​രു​പ​ത് ശ​ത​മാ​നം ക​ട​ന്നു. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ വ​യ​നാ​ട്ടി​ൽ രാ​വി​ലെ ഏ​ഴു മു​ത​ൽ​ത​ന്നെ നൂ​റു ക​ണ​ക്കി​ന് പേ​രാ​ണ് പോ​ളിം​ഗ് ബൂ​ത്തു​ക​ൾ​ക്ക് മു​ന്നി​ൽ എ​ത്തി​യ​ത്. ക​ണ്ണൂ​ർ, തൃ​ശൂ​ർ, കോ​ട്ട​യം മ​ണ്ഡ​ല​ങ്ങ​ളി​ലും മി​ക​ച്ച പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

അ​തേ​സ​മ​യം, വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ​ക്ക് വ്യാ​പ​ക ത​ക​രാ​റും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കോ​വ​ള​ത്തും ചേ​ർ​ത്ത​ല​യി​ലു​മാ​ണ് ഗു​രു​ത​ര പി​ഴ​വു​ണ്ടാ​യ​തെ​ന്നാ​ണ് പ​രാ​തി. ചൊ​വ്വ​ര​യി​ലെ 151-ാം ബൂ​ത്തി​ൽ കൈ​പ്പ​ത്തി​ക്ക് വോ​ട്ട് ചെ​യ്യു​ന്പോ​ൾ തെ​ളി​ഞ്ഞ​ത് താ​മ​ര​ചി​ഹ്ന​മാ​ണ്. 76 പേ​ർ വോ​ട്ട് ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് പി​ഴ​വ് ക​ണ്ടെ​ത്തി​യ​ത്. വി​വി​പാ​റ്റ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യം മ​ന​സി​ലാ​യ​തെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് തെ​ര. ക​മ്മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ വോ​ട്ടിം​ഗ് യ​ന്ത്രം വി​ശ​ദ​പ​രി​ശോ​ധ​ന​യ്ക്കാ​യി മാ​റ്റി. പി​ന്നീ​ട് പു​തി​യ യ​ന്ത്രം എ​ത്തി​ച്ച് വോ​ട്ടിം​ഗ് പു​ന​രാ​രം​ഭി​ക്കു​ക​യും ചെ​യ്തു. ആ​ല​പ്പു​ഴ​യി​ൽ കി​ഴ​ക്കേ​ചേ​ർ​ത്ത​ല എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം 88-ാം ന​ന്പ​ർ ബൂ​ത്തി​ലാ​ണ് ഏ​ത് ചി​ഹ്ന​ത്തി​ൽ കു​ത്തി​യാ​ലും താ​മ​ര​യ്ക്ക് തെ​ളി​യു​ന്ന​താ​യി പ​രാ​തി​യു​ർ​ന്ന​ത്. മോ​ക്ക് വോ​ട്ടി​ന്‍റെ സ​മ​യ​ത്താ​ണ് ഇ​വി​ടെ യ​ന്ത്ര​ത്തി​ൽ പി​ഴ​വ് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നെ തു​ട​ർ​ന്ന് വോ​ട്ടിം​ഗ് യ​ന്ത്രം പു​ന​സ്ഥാ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.