വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി ജ​യി​ക്കും; തു​ഷാ​റി​ന്‍റെ കാ​ര്യം അ​റി​യി​ല്ല: വെ​ള്ളാ​പ്പ​ള്ളി
Tuesday, April 23, 2019 2:39 PM IST
ആലപ്പുഴ: വയനാട് ലോക്സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധി വിജയം നേടുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇവിടെ എൻഡിഎ സ്ഥാനാർഥിയായ മകൻ തുഷാർ വെള്ളാപ്പള്ളിയെ അടുത്തു നിർത്തിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അപ്പോൾ തുഷാറിന്‍റെ കാര്യമോ എന്ന് തിരക്കിയ മാധ്യമപ്രവർത്തകരോട് തനിക്ക് അറിയില്ലെന്നും അദ്ദേഹം മറുപടി നൽകി. ആലപ്പുഴയിൽ കുടുംബസമേതം എത്തിയാണ് വെള്ളാപ്പള്ളി വോട്ട് രേഖപ്പെടുത്തിയത്. ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫ് വിജയിക്കുമെന്നും രാജ്യത്ത് കോണ്‍ഗ്രസ് വലിയ ഒറ്റക്കക്ഷിയാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.