ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രാ​യ പീ​ഡ​ന പ​രാ​തി​യു​ടെ വേ​ര് അ​ന്വേ​ഷി​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി
Wednesday, April 24, 2019 5:43 PM IST
ന്യൂ​ഡ​ൽ​ഹി: ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യ്ക്കെ​തി​രാ​യ പീ​ഡ​ന പ​രാ​തി​യ​ല്ല, മ​റി​ച്ച് പ​രാ​തി​ക്കു പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന​യാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​തെ​ന്നു സു​പ്രീം​കോ​ട​തി. ലൈം​ഗി​കാ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക ഇ​ന്ദി​ര ജ​യ്സിം​ഗി​ന്‍റെ ആ​വ​ശ്യ​ത്തോ​ടു പ്ര​തി​ക​രി​ക്ക​വെ​യാ​ണ് ജ​സ്റ്റീ​സ് ആ​ർ.​എ​ഫ്. ന​രി​മാ​ൻ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പീ​ഡ​ന പ​രാ​തി​യു​ടെ വേ​ര് അ​ന്വേ​ഷി​ക്കു​മെ​ന്നും പ​രാ​തി അ​ന്വേ​ഷി​ക്കാ​ന​ല്ല കോ​ട​തി ചേ​ർ​ന്ന​തെ​ന്നും ജ​സ്റ്റീ​സ് ന​രി​മാ​ൻ പ​റ​ഞ്ഞു.

ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് ചീ​ഫ് ജ​സ്റ്റീ​നെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന ആ​രോ​പ​ണം സം​ബ​ന്ധി​ച്ച കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ച്ചി​ല്ലെ​ങ്കി​ൽ കോ​ട​തി​യു​ടെ വി​ശ്വാ​സ്യ​ത ത​ക​രു​മെ​ന്ന് ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര നി​രീ​ക്ഷി​ച്ചു. കേ​സ് വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.30-ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ലൈം​ഗി​കാ​രോ​പ​ണ​ത്തി​ൽ ക​ടു​ത്ത ന​ട​പ​ടി​യെ​ന്ന സൂ​ച​ന ന​ൽ​കി​യ സു​പ്രീം കോ​ട​തി സി​ബി​ഐ, ഐ​ബി, ഡ​ൽ​ഹി പോ​ലീ​സ് മേ​ധാ​വി​ക​ളെ വി​ളി​ച്ചു വ​രു​ത്തി​യി​രു​ന്നു.

ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ ത​ല​വ​നാ​യ മൂ​ന്നം​ഗ സ​മി​തി​യെ സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ജ​സ്റ്റീ​സു​മാ​രാ​യ എ​ൻ.​വി. ര​മ​ണ, ഇ​ന്ദി​രാ ബാ​ന​ർ​ജി എ​ന്നി​വ​രാ​ണു സ​മി​തി​യി​ലെ മ​റ്റം​ഗ​ങ്ങ​ൾ. ചീ​ഫ് ജ​സ്റ്റീ​സ് ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും സീ​നി​യ​റാ​യ ജ​ഡ്ജി​യാ​ണു ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ.

ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രേ ലൈം​ഗി​ക ആ​രോ​പ​ണം ഉ​ന്ന​യി​ച്ച മു​ൻ വ​നി​താ ജീ​വ​ന​ക്കാ​രി​ക്ക് സ​മി​തി നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. പ​രാ​തി അ​ന്വേ​ഷി​ക്കു​ന്ന മൂ​ന്നം​ഗ സ​മി​തി​ക്ക് മു​ന്നി​ൽ മ​റ്റ​ന്നാ​ൾ ഹാ​ജ​രാ​കാ​നാ​ണ് നോ​ട്ടീ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.