അ​ന​ധി​കൃ​ത ച​ര​ക്ക് ക​ട​ത്ത്, പെ​ർ​മി​റ്റ് ലം​ഘ​നം; ക​ല്ല​ട​യ്‌​ക്കെ​തി​രേ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്
Wednesday, April 24, 2019 6:02 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ല്ല​ട സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്. ബു​ധ​നാ​ഴ്ച സം​സ്ഥാ​ന​ത്ത് ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളി​ലും ബ​സു​ക​ളി​ലും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ൾ വെ​ളി​പ്പെ​ട്ടു.

പെ​ർ​മി​റ്റ് ലം​ഘി​ച്ച 23 ടൂ​റി​സ്റ്റ് ബ​സു​ക​ൾ​ക്ക് 5000 രൂ​പ​വീ​തം മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് പി​ഴ ഈ​ടാ​ക്കി. ഇ​തി​ൽ ആ​റു ബ​സു​ക​ൾ ക​ല്ല​ട​യു​ടേ​താ​ണ്. അ​ന​ധി​കൃ​ത​മാ​യി ച​ര​ക്ക് ക​ട​ത്തി​യ നാ​ലു ബ​സു​ക​ൾ​ക്കും പി​ഴ​യി​ട്ടു. നി​ല​വി​ൽ പ​ല ബ​സു​ക​ൾ​ക്കും യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള കോ​ണ്‍​ട്രാ​ക്റ്റ് ക്യാ​രേ​ജ് പെ​ർ​മി​റ്റ് മാ​ത്ര​മാ​ണു​ള​ള​ത്. എ​ന്നാ​ൽ ഇ​തി​ന്‍റെ മ​റ​വി​ൽ ബ​സു​ക​ളി​ൽ ച​ര​ക്ക് ക​ട​ത്തു​ന്നു​ണ്ടെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി.

ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്താ​ൻ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളി​ലും ടി​ക്ക​റ്റ് ബു​ക്കിം​ഗ് സെ​ന്‍റ​റു​ക​ളി​ലും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ​യാ​ണ് ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളി​ൽ പ​ല​തും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് എ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ഇ​തേ​തു​ട​ർ​ന്ന് ഏ​ജ​ൻ​സി​ക​ൾ​ക്ക് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് നോ​ട്ടീ​സ് ന​ൽ​കി. ഇ​തി​ൽ ഒ​ന്നു ക​ല്ല​ട​യു​ടെ ഓ​ഫീ​സാ​ണ്.

ത​ന്പാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​മു​ള​ള ടി​ക്ക​റ്റ് ബു​ക്കിം​ഗ് ഓ​ഫീ​സു​ക​ളി​ൽ പ​ല​തും ലൈ​സ​ൻ​സ് ഇ​ല്ലാ​തെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ലൈ​സ​ൻ​സ് എ​ടു​ക്കു​ന്ന​തു​വ​രെ ബു​ക്കിം​ഗ് ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് അ​റി​യി​ച്ച​താ​യാ​ണു വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.