ര​സ​ഗു​ള ന​ൽ​കാം, ഒ​റ്റ​വോ​ട്ട് ത​രി​ല്ല; മോ​ദി​ക്ക് മ​റു​പ​ടി​യു​മാ​യി മ​മ​ത
Thursday, April 25, 2019 6:06 AM IST
കോ​ൽ​ക്ക​ത്ത: അ​തി​ഥി​ക​ളെ ത​ങ്ങ​ൾ ര​സ​ഗു​ള​യും സ​മ്മാ​ന​ങ്ങ​ളു​മാ​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഒ​റ്റ​വോ​ട്ടു​പോ​ലും ന​ൽ​കി​ല്ലെ​ന്നും പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. മ​മ​ത ബാ​ന​ര്‍​ജി ത​നി​ക്ക് എ​ല്ലാ വ​ര്‍​ഷ​വും കു​ര്‍​ത്ത​യും പ​ല​ഹാ​ര​ങ്ങ​ളും അ​യ​ച്ചു ത​രാ​റു​ണ്ടെ​ന്ന മോ​ദി​യു​ടെ പ​രാ​മ​ര്‍​ശ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​വ​ർ.

പ്ര​ത്യേ​ക അ​വ​സ​ര​ങ്ങ​ളി​ലെ​ല്ലാം അ​തി​ഥി​ക​ളെ സ​ത്ക്ക​രി​ക്കു​ന്ന​ത് ബം​ഗാ​ളി​ന്‍റെ സം​സ്കാ​ര​മാ​ണ്. എ​ന്നാ​ൽ അ​വ​ർ​ക്ക് ഒ​റ്റ​വോ​ട്ടു​പോ​ലും ന​ൽ​കി​ല്ലെ​ന്നും മ​മ​ത പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പേ​രെ​ടു​ത്ത് പ​റ​യാ​തെ പ​റ​ഞ്ഞു. ഹൂ​ഗ്ലി ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ബോ​ളി​വു‍‍​ഡ് താ​രം അ​ക്ഷ​യ് കു​മാ​റു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ത​നി​ക്ക് മ​മ​ത ബാ​ന​ര്‍​ജി കു​ര്‍​ത്ത​യും പ​ല​ഹാ​ര​ങ്ങ​ളു​മൊ​ക്കെ സ​മ്മാ​ന​മാ​യി ന​ല്‍​കാ​റു​ണ്ടെ​ന്ന് മോ​ദി പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.