കൊച്ചിയിൽ മദ്യപിച്ച് യുവതിയുടെ സാഹസിക ഡ്രൈവിംഗ്; മൂന്ന് പേർക്ക് പരിക്ക്
Friday, April 26, 2019 1:41 PM IST
കൊച്ചി: ചെറായിയിൽ മദ്യലഹരിയിലായിരുന്ന യുവതി ഓടിച്ച കാർ അപകടത്തിൽപെട്ട് പന്ത്രണ്ട് വയസുകാരൻ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഇടപ്പള്ളി സ്വദേശിനിയായ 24 വയസുകാരിയാണ് കഥാനായിക. ഡോക്ടറായ സഹോദരന്‍റെ കാറുമായാണ് യുവതി സാഹസിക ഡ്രൈവിംഗ് നടത്തിയത്. ഒപ്പം രണ്ടു ആൺസുഹൃത്തുക്കളും ഒരു പെൺസുഹൃത്തും വാഹനത്തിലുണ്ടായിരുന്നു.

കഴിഞ്ഞ രാത്രിയാണ് സംഭവം. എ​ട​വ​ന​ക്കാ​ട് ഇ​ല്ല​ത്തുപ​ടി​ക്ക​ടു​ത്ത് അ​ത്താ​ണി​യി​ൽ വ​ച്ചാ​യി​രു​ന്നു ആ​ദ്യ അ​പ​ക​ടം. അ​മ്മ​യേ​യും മ​ക​നെ​യും ഇടിച്ചൂ വീഴ്ത്തിയ യുവതി യാത്ര തുടർന്നു. പ​രി​ക്കേ​റ്റ എ​ട​വ​ന​ക്കാ​ട് സ്വ​ദേ​ശി​നി യാ​സി​നി (46), മ​ക​ൻ അ​ക്ബ​ർ (12) എ​ന്നി​വ​രെ നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു.

നാട്ടുകാർ ഒച്ചവച്ചിട്ടും കാർ നിർത്തിയില്ല. 150 മീറ്റർ പിന്നിട്ടപ്പോൾ കാർ വാ​ച്ചാ​ക്ക​ൽ ബ​സ് സ്റ്റോ​പ്പി​ൽ ​വ​ച്ച് ഓ​ട്ടോ​റി​ക്ഷ​യു​ടെ പി​ന്നി​ലി​ടി​ച്ചു. നി​യ​ന്ത്ര​ണം​വി​ട്ട ഓ​ട്ടോ തൊ​ട്ട​ടു​ത്ത ക​ട​യു​ടെ ‌ഷ​ട്ട​റി​ലി​ടി​ച്ചാണ് നിന്നത്. പ​രി​ക്കേ​റ്റ ഓ​ട്ടോ ഡ്രൈ​വ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ രാ​മ​ൻ​കു​ള​ങ്ങ​ര വി​ശ്വ​നാ​ഥ​നെ (44) എ​ട​വ​ന​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

രണ്ടാമത്തെ അപകടത്തിന് ശേഷവും യുവതി കാർ നിർത്താൻ തയാറായില്ല. ഇതോടെ നാട്ടുകാർ പിന്നാലെ പോയി പ​ഴ​ങ്ങാ​ട് ഭാ​ഗ​ത്ത് വച്ച് വാഹനം നിർത്തിക്കുകയായിരുന്നു. പിന്നീട് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് കള്ള് വണ്ടിയാണ് ഓടിയിരുന്നതെന്ന് വ്യക്തമായത്. കാർ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ കസ്റ്റഡിയിലെടുത്ത് പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. യുവതിക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.