വി​ജ​യം പ്ര​തീ​ക്ഷി​ച്ചി​രു​ന്നു; പ​ക്ഷേ വോ​ട്ട് വി​ഹി​തം കൂ​ടി​യ​ത് നേ​ട്ട​മെ​ന്ന് പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള
Thursday, May 23, 2019 4:50 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ സീ​റ്റു​ക​ളൊ​ന്നും ജ​യി​ച്ചി​ല്ലെ​ങ്കി​ലും വോ​ട്ട് വി​ഹി​തം വ​ർ​ധി​ച്ചെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള. ന​രേ​ന്ദ്ര​മോ​ദി​യി​ലും ബി​ജെ​പി​യി​ലും ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ പേ​ർ വി​ശ്വാ​സ​മ​ർ​പ്പി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ൻ​ഡി​എ​യു​ടെ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ശ്രീ​ധ​ര​ൻ​പി​ള്ള.

രാ​ജ്യ​ത്ത് കോ​ണ്‍​ഗ്ര​സി​നും ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​ക​ള്‍​ക്കും ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​രാ​ജ​യ​മാ​ണു​ണ്ടാ​യ​ത്. ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​ക​ള്‍​ക്ക് അ​തി​ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു. വ​ള​ക്കൂ​റു​ള്ള കേ​ര​ള​ത്തി​ൽ പോ​ലും ഇ​ട​തു​പാ​ർ‌​ട്ടി​ക​ൾ തോ​റ്റു. രാ​ജ്യ​ത്ത് അ​ഞ്ച് സീ​റ്റി​ൽ പോ​ലും അ​വ​ർ​ക്ക് വി​ജ​യി​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ജെ​പി ച​രി​ത്ര വി​ജ​യ​മാ​ണ് നേ​ടി​യി​രി​ക്കു​ന്ന​തെ​ന്നും പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് ചി​ല സീ​റ്റു​ക​ളി​ൽ വി​ജ​യം പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. പ​ക്ഷേ വോ​ട്ട് വി​ഹി​തം ഉ​യ​ർ​ത്താ​ൻ ക​ഴി​ഞ്ഞ​ത് വ​ലി​യ നേ​ട്ട​മാ​ണെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.