ബം​ഗാ​ളി​ലും ബി​ജെ​പി മു​ന്നേ​റ്റം; എ​ല്ലാ പ​രാ​ജി​ത​രും പ​രാ​ജി​ത​ര​ല്ലെ​ന്ന് മ​മ​ത
Thursday, May 23, 2019 5:23 PM IST
കോ​ൽ​ക്ക​ത്ത: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ക്കു ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ട്ട​തി​ൽ പ്ര​തി​ക​രി​ച്ച് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. എ​ല്ലാ പ​രാ​ജി​ത​രും പ​രാ​ജി​ത​ര​ല്ലെ​ന്നു മ​മ​ത പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു മ​മ​ത​യു​ടെ പ്ര​തി​ക​ര​ണം. വി​ജ​യി​ക​ൾ​ക്ക് അ​ഭി​ന​ന്ദ​നം. എ​ന്നാ​ൽ എ​ല്ലാ പ​രാ​ജി​ത​രും പ​രാ​ജി​ത​ര​ല്ല- മ​മ​ത ട്വീ​റ്റ് ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​ലോ​ക​നം ന​ട​ത്തു​ക​യും ഇ​തി​ൽ​നി​ന്നു​ള്ള ത​ങ്ങ​ളു​ടെ കാ​ഴ്ച​പ്പാ​ടു​ക​ൾ എ​ല്ലാ​വ​രെ​യും അ​റി​യി​ക്കു​മെ​ന്നും മ​മ​ത ട്വീ​റ്റി​ൽ പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ​ത്തി​നു ഭൂ​രി​പ​ക്ഷം സം​സ്ഥാ​ന​ങ്ങ​ളി​ലും തി​രി​ച്ച​ടി നേ​രി​ട്ട​പ്പോ​ൾ കോ​ൽ​ക്ക​ത്ത​യി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പി​ടി​ച്ചു​നി​ന്നു. സം​സ്ഥാ​ന​ത്തെ 42 സീ​റ്റി​ൽ 23 ലും ​തൃ​ണ​മൂ​ൽ മു​ന്നി​ലാ​ണ്. എ​ന്നാ​ൽ ബി​ജെ​പി ശ​ക്ത​മാ​യി പോ​രാ​ട്ടം ന​ട​ത്തി തൊ​ട്ടു​പി​ന്നി​ലു​ണ്ട്. 17 സീ​റ്റി​ലാ​ണ് ബി​ജെ​പി മു​ന്നേ​റു​ന്ന​ത്. ബം​ഗാ​ളി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ബി​ജെ​പി ഇ​ത്ത​ര​ത്തി​ലൊ​രു മി​ക​ച്ച മു​ന്നേ​റ്റം ഉ​ണ്ടാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ തൃ​ണ​മൂ​ലി​ന് 34 സീ​റ്റാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ബി​ജെ​പി​ക്ക് ര​ണ്ടു സീ​റ്റു​ക​ൾ മാ​ത്ര​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.