രാ​ഹു​ൽ മോ​ദി​യി​ൽ വി​ശ്വാ​സം അ​ർ​പ്പി​ച്ച​തി​ൽ സ​ന്തോ​ഷ​മെ​ന്ന് സ്മൃ​തി
Friday, May 24, 2019 3:55 AM IST
ല​ക്നോ: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ പ​രോ​ക്ഷ​മാ​യി പ​രി​ഹ​സി​ച്ച് കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി വി​ശ്വാ​സ​മ​ർ​പ്പി​ച്ച​തി​ൽ ത​നി​ക്ക് അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

അ​മേ​ത്തി​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ത​ന്നി​ലു​ള്ള വി​ശ്വാ​സ​മാ​ണ് വി​ജ​യ​മെ​ന്ന് പ​റ​ഞ്ഞ സ്മൃ​തി ഇ​റാ​നി ക​ഴി​ഞ്ഞ അ​ഞ്ചു​കൊ​ല്ല​മാ​യി താ​ൻ മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഒ​പ്പ​മു​ണ്ടെ​ന്നും ഇ​നി​യും അ​ത് തു​ട​രു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ, എ​ൻ​ഡി​എ​യും ബി​ജെ​പി​യും മൃ​ഗീ​യ ഭൂ​രി​പ​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്ക​വേ പ്ര​ധാ​ന​മ​ന്ത്രി​ക്കും അ​മേ​ത്തി​യി​ൽ ത​ന്നെ തോ​ൽ​പി​ച്ച സ്മൃ​തി ഇ​റാ​നി​ക്കും എ​ൻ​ഡി​എ​യ്ക്കാ​കെ​യും അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ച് രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.