കൊച്ചിയിലെ അഗ്നിബാധ: തീ നിയന്ത്രണ വിധേയം
Monday, May 27, 2019 1:39 PM IST
കൊ​ച്ചി: ബ്രോ​ഡ്‌​വേ​യി​ലെ വ​സ്ത്ര മൊ​ത്ത വ്യാ​പാ​ര കേ​ന്ദ്ര​ത്തി​ൽ പ​ട​ർ​ന്നു പി​ടി​ച്ച തീ​യ​ണ​ച്ചു. പ​ത്തി​ലേ​റെ അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ളു​ടെ​യും പോ​ലീ​സി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ശ്ര​മ​ഫ​ല​മാ​യാ​ണ് തീ ​അ​ണ​യ്ക്കാ​നാ​യ​ത്. കെ​ട്ടി​ട​ത്തി​ലെ നാ​ല് ക​ട​ക​ളും പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചെ​ന്നാ​ണ് വി​വ​രം.

തീ​പി​ടി​ത്ത​ത്തി​നു പി​ന്നാ​ലെ ന​ഗ​ര​ത്തി​ൽ വ​ൻ ഗ​താ​ഗ​ത കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. തീ​പ​ട​ർ​ന്ന​തി​നു തൊ​ട്ടു പി​ന്നാ​ലെ പ്ര​ദേ​ശ​ത്തു നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചി​രു​ന്നു.

തീ​പ​ട​ർ​ന്ന കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വ​ൻ തോ​തി​ൽ പു​ക ഉ​യ​ർ​ന്ന​തും ബ്രോ​ഡ്‌​വേ​യ്ക്കു​ള്ളി​ലെ റോ​ഡു​ക​ൾ തീ​രെ ചെ​റു​താ​യ​തി​നാ​ൽ ഇ​വി​ടേ​ക്ക് അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ എ​ത്തു​ന്ന​തി​ന് ത​ട​സം നേ​രി​ട്ട​തും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​ല​ങ്ങു​ത​ടി​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പൊ​ള്ള​ലോ പ​രി​ക്കോ ഏ​റ്റി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.