കാ​ഷ്മീ​രി​ൽ പാ​ക്കി​സ്ഥാ​ന്‍റെ നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മം ത​ക​ർ​ത്ത് സൈ​ന്യം
Thursday, August 15, 2019 1:56 AM IST
ശ്രീ​ന​ഗ​ർ‌: രാ​ജ്യം സ്വാ​ത​ന്ത്ര്യ ദി​നം കൊ​ണ്ടാ​ടാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ശേ​ഷി​ക്കെ ജ​മ്മു​കാ​ഷ്മീ​രി​ൽ പാ​ക്കി​സ്ഥാ​ന്‍റെ നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മം. കാ​ഷ്മീ​രി​ലെ ഉ​റി സെ​ക്ട​റി​ലാ​ണ് പാ​ക്കി​സ്ഥാ​ൻ നു​ഴ​ഞ്ഞു​ക​യ​റ്റ​ത്തി​നു ശ്ര​മം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ, പാ​ക്കി​സ്ഥാ​ന്‍റെ ഈ ​നീ​ക്കം ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ങ്ങ​ൾ‌​ക്കു മു​ന്നോ​ടി​യാ​യി ഇ​ന്ത്യ​യി​ലേ​ക്ക് ഭീ​ക​ര ഗ്രൂ​പ്പി​നെ ക​ട​ത്തി വി​ടു​ക​യാ​യി​രു​ന്നു പാ​ക്കി​സ്ഥാ​ന്‍റെ ല​ക്ഷ്യ​മെ​ന്ന് എ​ൻ​ഐ​എ വ്യ​ക്ത​മാ​ക്കി. കാ​ഷ്മീ​രി​ൽ പ്ര​ശ്നം ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു പാ​ക്കി​സ്ഥാ​ന്‍റെ ല​ക്ഷ്യ​മെ​ന്നാ​ണ് സൈ​ന്യ​ത്തി​ന്‍റെ നി​ഗ​മ​നം.

പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ള്ള ഏ​തു നീ​ക്ക​ങ്ങ​ളെ​യും നേ​രി​ടാ​ൻ ഇ​ന്ത്യ സു​സ​ജ്ജ​മാ​ണെ​ന്നും എ​ൻ​ഐ​എ വൃ​ത്ത​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു. കാ​ഷ്മീ​ർ വി​ഭ​ജ​ന​ത്തി​നെ​തി​രാ​യ പാ​ക് നി​ല​പാ​ടി​നു പി​ന്നാ​ലെ കാ​ഷ്മാ​രി​ൽ ക​ർ​ശ​ന സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ദേ​ശീ​യ സു​ര​ക്ഷാ ഉ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ‌ കാ​ഷ്മീ​രി​ൽ ത​ങ്ങി​യാ​ണ് സു​ര​ക്ഷാ മു​ന്നൊ​രു​ക്ക​ങ്ങ​ൾ‌​ക്ക് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.