നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി മാറ്റിവയ്ക്കില്ല: തോമസ് ഐസക്
Saturday, August 17, 2019 4:50 PM IST
തി​രു​വ​ന​ന്ത​പു​രം: നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി ഈ ​മാ​സം ത​ന്നെ ന​ട​ത്തു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. ഓഗസ്റ്റ് 31ന് മുൻപ് ജ​ലോ​ത്സ​വം ന​ട​ത്തു​ന്ന കാ​ര്യ​ത്തി​ൽ വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് ഉ​ട​ൻ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഉ​ണ്ടാ​കു​മെ​ന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെ കനത്ത മഴ മൂലം ഓഗസ്റ്റ് 10ന് നിശ്ചയിച്ചിരുന്ന നെഹ്റു ട്രോഫി വള്ളംകളി മാറ്റിവച്ചിരുന്നു. കഴിഞ്ഞ വർഷം പ്രളയത്തെ തുടർന്ന് മാറ്റിവച്ച വള്ളംകളി വൈകിയാണ് നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.