ഭൂ​ട്ടാ​ൻ ലോ​ക​ത്തി​ന് സ​ന്തോ​ഷ​ത്തി​ന്‍റെ സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
Sunday, August 18, 2019 10:58 AM IST
തി​ന്പു: ഭൂ​ട്ടാ​നെ പ്ര​ശം​സി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സ​ന്തോ​ഷ​ത്തി​ന്‍റെ സ​ന്ദേ​ശ​മാ​ണ് ഭൂ​ട്ടാ​ൻ ലോ​ക​ത്തി​ന് ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ഭൂ​ട്ടാ​ൻ റോ​യ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്ക​വെ മോ​ദി പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ലെ​യും ഭൂ​ട്ടാ​നി​ലെ​യും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​ത്യേ​ക അ​ടു​പ്പ​മു​ണ്ട്. ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യി മാ​ത്ര​മ​ല്ല ച​രി​ത്ര​പ​ര​മാ​യും സാം​സ്കാ​രി​ക​മാ​യും ഇ​ന്ത്യ ഭൂ​ട്ടാ​നോ​ട് അ​ടു​ത്തു​നി​ൽ​ക്കു​ന്നു​വെ​ന്നും മോ​ദി പ​റ​ഞ്ഞു. ഇ​ന്ത്യ​യു​ടെ ബ​ഹി​രാ​കാ​ശ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും ച​ന്ദ്ര​യാ​ൻ ദൗ​ത്യ​ത്തെ​ക്കു​റി​ച്ചും മോ​ദി വി​ദ്യാ​ർ​ഥി​ക​ളോ​ട് വി​ശ​ദീ​ക​രി​ച്ചു.

നേ​ര​ത്തേ, ഇ​ന്ത്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഭൂ​ട്ടാ​നി​ൽ ആ​രം​ഭി​ച്ച ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മോ​ദി നി​ർ​വ​ഹി​ച്ചി​രു​ന്നു. ജ​ല​വൈ​ദ്യു​ത മേ​ഖ​ല​യി​ൽ ഭൂ​ട്ടാ​ൻ ന​ൽ​കു​ന്ന സ​ഹ​ക​ര​ണം ഇ​ന്ത്യ​ക്ക് വ​ലു​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. 740 മെ​ഗാ​വാ​ട്ടി​ന്‍റെ പ​ദ്ധ​തി​യാ​ണ് ഇ​ന്ത്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ പൂ​ർ​ത്തീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.