കാ​ഷ്മീ​രി​ൽ തി​ങ്ക​ളാ​ഴ്ച 190 പ്രൈ​മ​റി സ്കൂ​ളു​ക​ൾ തു​റ​ക്കും
Monday, August 19, 2019 1:54 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​റി​ൽ 190 പ്രൈ​മ​റി സ്കൂ​ളു​ൾ തി​ങ്ക​ളാ​ഴ്ച തു​റ​ക്കും. പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ജ​മ്മു കാ​ഷ്മീ​രി​നു പ്ര​ത്യേ​ക പ​ദ​വി ന​ൽ​കു​ന്ന ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ കാ​ഷ്മീ​രി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​രു​ന്നു. സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ അ​ട​ച്ചി​ടു​ക​യും ചെ​യ്തു.

കാ​ഷ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​യ​തോ​ടെ​യാ​ണ് സ്കൂ​ളു​ക​ൾ വീ​ണ്ടും തു​റ​ക്കാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.