മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി; തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റ​സ്റ്റി​ൽ
Wednesday, August 21, 2019 3:05 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് മെ​ൻ​സ് ഹോ​സ്റ്റ​ലി​ൽ മ​ദ്യ​പി​ച്ച് എ​ത്തി വി​ദ്യാ​ർ​ഥി​ക​ളെ ആ​ക്ര​മി​ക്കു​ക​യും ഹോ​സ്റ്റ​ലി​ലെ ഉ​പ​ക​ര​ണ​ങ്ങ​ൾ ത​ല്ലി​ത്ത​ക​ർ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്ന് യു​വ ഡോ​ക്ട​ർ​മാ​ർ അ​റ​സ്റ്റി​ൽ.

കൊ​ല്ലം ക​ച്ചേ​രി സ്വ​ദേ​ശി​യും ക​ല്ല​മ്പ​ല​ത്തെ ഒ​രു സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലെ ജൂ​നി​യ​ർ ഡോ​ക്ട​റു​മാ​യ പാ​ബി​ൻ പി​യോ​സ് (29), തൃ​ശൂ​ർ മു​കു​ന്ദ​പു​രം സ്വ​ദേ​ശി​യും ഡോ​ക്ട​റും മു​ൻ യൂ​ണി​യ​ൻ ചെ​യ​ർ​മാ​നു​മാ​യ നി​തി​ൻ ജോ​ർ​ജ് (29), ആ​ല​പ്പു​ഴ നി​ല​യ്ക്ക​ൽ സ്വ​ദേ​ശി വി​പി​ൻ പി​ള്ള (30) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മൂ​വ​രും മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഹോ​സ്റ്റ​ലി​ൽ വാ​ർ​ഡ​ൻ അ​ക്ര​മം ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ല. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ക​സേ​ര​ക​ളും ജ​നാ​ല​ക​ളും സം​ഘം ത​ല്ലി​ത്ത​ക​ർ​ത്തു. ഇ​ത് ത​ട​യാ​നെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ ഇ​വ​ർ ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് സ്ഥ​ല​ത്ത് നി​ന്ന് മു​ങ്ങി​യ സം​ഘ​ത്തെ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​ന് മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.