അ​ന്ന് ചി​ദം​ബ​രം ആ​ഭ്യ​ന്ത​ര​മ​ന്ത്രി, ഇ​ന്ന് അ​ധി​കാ​രി അ​മി​ത് ഷാ; ​മ​ധു​ര​പ്ര​തി​കാ​ര ക​ഥ
Thursday, August 22, 2019 12:29 PM IST
ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സി​ൽ മു​ൻ കേ​ന്ദ്ര​മ​ന്ത്രി പി. ​ചി​ദം​ബ​രം അ​റ​സ്റ്റി​ലാ​കു​ന്പോ​ൾ ഡ​ൽ​ഹി രാ​ഷ്ട്രീ​യ​വൃ​ത്ത​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത് ഒ​രു പ​ഴ​യ സി​ബി​ഐ അ​ന്വേ​ഷ​ണ ക​ഥ. സൊ​ഹ്റാ​ബു​ദീ​ൻ ഷെ​യ്ഖ് വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ കേ​സ്, അ​മി​ത് ഷാ​യു​ടെ അ​റ​സ്റ്റ് എ​ന്നി​വ​യാ​ണു ചി​ദം​ബ​ര​ത്തി​ന്‍റെ അ​റ​സ്റ്റു​മാ​യി കൂ​ട്ടി​വാ​യി​ക്ക​പ്പെ​ടു​ന്ന​ത്.



ഒ​ന്പ​തു വ​ർ​ഷം മു​ന്പ് ഗു​ജ​റാ​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന അ​മി​ത് ഷാ​യെ വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ കേ​സി​ൽ ജ​യി​ലി​ല​ട​യ്ക്കു​ന്പോ​ൾ അ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര വ​കു​പ്പ് പി. ​ചി​ദം​ബ​ര​ത്തി​ന്‍റെ കൈ​യി​ലാ​യി​രു​ന്നു.

ഇ​ന്നു ചി​ദം​ബ​രം അ​റ​സ്റ്റി​ലാ​കു​ന്പോ​ൾ അ​തേ വ​കു​പ്പി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത് അ​മി​ത് ഷാ​യാ​ണ് എ​ന്ന​താ​ണു ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്ന പ്ര​ത്യേ​ക​ത.

സൊ​ഹ്റാ​ബു​ദീ​ൻ ഷെ​യ്ഖ്, ഭാ​ര്യ, സു​ഹൃ​ത്ത് എ​ന്നി​വ​രെ വ്യാ​ജ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല​പ്പെ​ടു​ത്തി​യ​ത് അ​മി​ത് ഷാ​യു​ടെ അ​റി​വോ​ടെ​യാ​ണെ​ന്നാ​ണ് സി​ബി​ഐ ആ​രോ​പി​ച്ച​ത്. ഗു​ജ​റാ​ത്തി​ൽ ന​രേ​ന്ദ്ര മോ​ദി മ​ന്ത്രി​സ​ഭ​യി​ൽ ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി​യാ​യി​രി​ക്കെ സി​ബി​ഐ കേ​സെ​ടു​ത്തു.

2010 ജൂ​ലൈ​യി​ൽ അ​റ​സ്റ്റി​ലാ​യ ഷാ ​മൂ​ന്നു​മാ​സ​ത്തി​നു​ശേ​ഷ​മാ​ണ് പു​റ​ത്തെ​ത്തു​ന്ന​ത്. 2014 ഡി​സം​ബ​റി​ൽ അ​മി​ത് ഷാ​യെ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി. അ​പ്പോ​ഴേ​ക്കു കേ​ന്ദ്ര​ത്തി​ൽ ന​രേ​ന്ദ്ര മോ​ദി അ​ധി​കാ​ര​ത്തി​ലെ​ത്തി​യി​രു​ന്നു.

2014-ൽ ​മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ അ​ന്നു​മു​ത​ൽ തു​ട​ങ്ങി​യ നീ​ക്ക​ങ്ങ​ളാ​ണ് ഇ​ന്നു ചി​ദം​ബ​ര​ത്തി​ന്‍റെ അ​റ​സ്റ്റി​ലേ​ക്കെ​ത്തി നി​ൽ​ക്കു​ന്ന​ത്. ചി​ദം​ബ​ര​ത്തി​ന്‍റെ മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​ര​മാ​ണ് ആ​ദ്യം അ​റ​സ്റ്റി​ലാ​യ​ത്.

ചി​ദം​ബ​രം ധ​ന​മ​ന്ത്രി​യാ​യി​രി​ക്കേ ഐ​എ​ൻ​എ​ക്സ് മീ​ഡി​യ​യി​ൽ 305 കോ​ടി​യു​ടെ ഇ​ട​പാ​ട് ന​ട​ത്തു​ന്ന​തി​നു വി​ദേ​ശ​നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന ബോ​ർ​ഡി​ന്‍റെ അ​നു​മ​തി വ​ഴി​വി​ട്ട് നേ​ടി​യെ​ന്നാ​ണ് ആ​രോ​പ​ണം. 2007-ൽ ​ന​ട​ന്ന ഇ​ട​പാ​ടി​ൽ മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​രം പ​ത്ത് ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നും സി​ബി​ഐ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ചി​ദം​ബ​രം ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​യാ​ളാ​ണ് ഇ​പ്പോ​ഴ​ത്തെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​ർ എ​സ്.​കെ. മി​ശ്ര​യെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. എ​ന്നാ​ൽ ചി​ദം​ബ​ര​വു​മാ​യു​ള്ള ചി​ല അ​ഭി​പ്രാ​യ​ഭി​ന്ന​ത​ക​ളെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ മാ​തൃ​കേ​ഡ​റി​ലേ​ക്കു മ​ട​ക്കി അ​യ​ച്ചി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.