സി​ന്ധ്യ​ക്കു മ​ഹാ​രാ​ഷ്ട്ര​യു​ടെ ചു​മ​ത​ല; നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് സോ​ണി​യ
Friday, August 23, 2019 7:00 AM IST
ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ട് മു​ന്നൊ​രു​ക്ക​ങ്ങ​ളു​മാ​യി കോ​ണ്‍​ഗ്ര​സ്. മ​ധ്യ​പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള നേ​താ​വ് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യെ അ​ധ്യ​ക്ഷ​നാ​ക്കി സ്ക്രീ​നിം​ഗ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ തു​ട​ക്കം.

കോ​ണ്‍​ഗ്ര​സ് ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍റ് സോ​ണി​യ ഗാ​ന്ധി​യാ​ണ് ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ച​ത്. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​രാ​ഷ്ട്ര​യു​ടെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്നു മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും ക​മ്മ​റ്റി​യി​ലു​ണ്ട്. ആ​റം​ഗ​ങ്ങ​ളാ​ണ് ക​മ്മി​റ്റി​യി​ലു​ള്ള​ത്. മ​ഹാ​രാ​ഷ്ട്ര കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ബാ​ലാ സാ​ഹി​ബ് തോ​റോ​ട്ടും ക​മ്മി​റ്റി​യം​ഗ​മാ​ണ്.

ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​രാ​ഷ്ട്ര​യി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ കോ​ണ്‍​ഗ്ര​സി​നെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക എ​ന്ന വ​ലി​യ ചു​മ​ത​ല​യാ​ണ് സി​ന്ധ്യ​ക്കു മു​ന്നി​ലു​ള്ള​ത്. എ​ൻ​സി​പി സ​ഖ്യ​മാ​യി മ​ത്സ​രി​ച്ച കോ​ണ്‍​ഗ്ര​സി​ന് ഒ​രു സീ​റ്റാ​ണു ജ​യി​ച്ച​ത്. എ​ൻ​സി​പി​ക്ക് നാ​ലു സീ​റ്റു​ക​ൾ ല​ഭി​ച്ചു. തോ​ൽ​വി​യെ തു​ട​ർ​ന്ന് പി​സി​സി അ​ധ്യ​ക്ഷ​ൻ അ​ശോ​ക് ച​വാ​ൻ രാ​ജി​വ​ച്ചി​രു​ന്നു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ജീ​വ​മാ​യി.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി പ്ര​കാ​ശ് അം​ബേ​ദ്ക്ക​റി​ന്‍റെ വി​ബി​എ​യു​മാ​യി സ​ഖ്യം ചേ​രാ​നു​ള്ള കോ​ണ്‍​ഗ്ര​സ് ശ്ര​മം തു​ട​രു​ക​യാ​ണ്. കോ​ണ്‍​ഗ്ര​സ് -എ​ൻ​സി​പി സ​ഖ്യം 96 സീ​റ്റ് വി​ബി​എ​യ്ക്കു വാ​ഗ്ദാ​നം ചെ​യ്തെ​ങ്കി​ലും 50-50 ഫോ​ർ​മു​ല​യാ​ണ് അം​ബേ​ദ്ക​ർ മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.